ലാലൂർ സ്റ്റേഡിയം മന്ത്രി സന്ദർശിച്ചു

Wednesday 24 November 2021 1:21 AM IST

തൃശൂർ : നിർമ്മാണം നടക്കുന്ന ലാലൂരിലെ ഐ. എം. വിജയൻ സ്റ്റേഡിയം മന്ത്രി വി. അബ്ദു റഹ്മാൻ സന്ദർശിച്ചു. എം.എൽ.എമാരായ പി. ബാലചന്ദ്രൻ, അഡ്വ. വി.ആർ സുനിൽ കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. ആർ സാംബശിവൻ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലാലൂർ സ്‌പോർട്‌സ് കോംപ്ലക്‌സ് സന്ദർശന വേളയിൽ ഫുട്ബാൾ താരം ഐ.എം വിജയനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement