അയാളുടെ കാണുന്ന പ്രായമൊന്നുമല്ല, എന്റെ ഈ ഹൈറ്റിൽ കഴുത്തുവരെ ചവിട്ടണമെങ്കിൽ എന്തോരം ഫ്ളെക്‌സിബിൾ ആയിരിക്കണം ആ മനുഷ്യൻ

Wednesday 24 November 2021 8:56 PM IST

സൂപ്പർതാരം സുരേഷ് ഗോപിയുടെ മാസ് മൂവി കാവൽ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകളേയുള്ളൂ. കമ്മിഷണറിലെയും പത്രത്തിലെയും തന്നെ കാവലിൽ കാണാം എന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കുകയും ചെയ‌്തു. വമ്പൻ സ്വീകരണമാണ് ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രമെത്തുമ്പോൾ നടൻ കിച്ചു ടെല്ലസിന്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

'ചിത്രത്തിൽ ഞാനൊരു പൊലീസ് വേഷമാണ് ചെയ‌്തിരിക്കുന്നത്. പക്കാ പൊലീസ് എന്താണെന്ന് മലയാളികൾ പഠിച്ചിരിക്കുന്നത് സുരേഷേട്ടനിൽ നിന്നാണ്. അങ്ങനൊരാളുടെ അടുത്ത് നമ്മൾ പൊലീസ് വേഷമിട്ട് ചെല്ലുകയാണ്. പുള്ളി കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. അതൊക്കെ ഒരുപാട് സഹായിച്ചു. ഫസ്‌റ്റ് ഡേ അഭിനയിച്ച സീനാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റിൽ വന്നത്. സുരേഷേട്ടൻ എന്നെ ചവിട്ടുന്ന സീനാണ്. മോനെ കാൽ ഇവിടംവരേം വരും എന്ന് അദ്ദേഹം എന്നട് പറഞ്ഞു. ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്‌ട് കഴുത്തിനടുത്തു തന്നെ എത്തി. എന്തോരം ഫ്ളെക്‌സിബിൾ ആയിരിക്കണം.ആ കാര്യത്തിലൊക്കെ പുള്ളി രസമാണ്'.