ശ്രീനഗറിൽ ഏറ്റുമുട്ടൽ, മുതിർന്ന കമാൻഡർ ഉൾപ്പെടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു
Wednesday 24 November 2021 9:42 PM IST
ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദ സംഘടനയായ ടി.ആര്‍. എഫിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത് ശ്രീനഗറില്‍ രണ്ട് അദ്ധ്യാപകർ ഉള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു.
ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ടി.ആര്‍.ഫിന്റെ മുതിർന്ന കമാൻഡർ മെഹ്‌റാനാണ് കൊല്ലപ്പെട്ടവരിലെ പ്രമുഖൻ. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സ്‌കൂള്‍ പ്രിന്‍സിപ്പൽ സുപിന്ദര്‍ കൗറിനെയും അദ്ധ്യാപകനായ ദീപക് ചന്ദിനെയും വെടിവെച്ച് കൊന്ന സംഭവത്തിലെ പ്രതിയാണ് ഇയാള്‍.