പീ​ഡ​നം​:​ ​യു​വാ​വി​ന് ആ​റ് ​വ​ർ​ഷം​ ​ത​ട​വും​ ​പി​ഴ​യും

Thursday 25 November 2021 12:48 AM IST

പ​ത്ത​നം​തി​ട്ട​:​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പ്ര​ണ​യം​ ​ന​ടി​ച്ച് ​വ​ശീ​ക​രി​ച്ചു​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​തി​ന് ​ക​ട​മ്പ​നാ​ട് ​പേ​രു​വ​ഴി​ ​ഏ​ഴാം​മൈ​ൽ​ ​പ​രു​ത്തി​വി​ള​ ​വ​ട​ക്കേ​വീ​ട്ടി​ൽ​ ​ര​ഞ്ജി​ത്തി​ന് ​(25​)​ ​പ​ത്ത​നം​തി​ട്ട​ ​പ്രി​ൻ​സി​പ്പ​ൽ​ ​പോ​ക്സോ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ജ​യ​കു​മാ​ർ​ ​ജോ​ൺ​ 6​ ​വ​ർ​ഷം​ ​ത​ട​വും​ 35,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​പീ​ന​ൽ​കോ​ഡ് 366​ ​വ​കു​പ്പും​ ​പ്ര​കാ​രം​ 3​ ​വ​ർ​ഷം​ ​ത​ട​വും​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​പി​ഴ​യും​ ​പോ​ക്സോ​ ​വ​കു​പ്പ് 8​ ​പ്ര​കാ​രം​ 3​ ​വ​ർ​ഷം​ ​ത​ട​വും​ 25,000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​കോ​ട​തി​ ​വി​ധി​ച്ച​ത്.
2015​ ​ൽ​ ​ബ​സ് ​ക​ണ്ട​ക്ട​റാ​യി​രു​ന്ന​ ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യെ​ ​ബ​സി​ൽ​ ​വ​ച്ച് ​പ​രി​ച​യ​പ്പെ​ട്ട​ ​ശേ​ഷം​ ​പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തി​ ​പ്ര​ലോ​ഭി​പ്പി​ച്ച് ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​മ​റ്റൊ​രു​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ചു.​ ​എ​ന്നാ​ൽ​ ​സു​ഹൃ​ത്തി​ന്റെ​ ​ഭാ​ര്യ​ക്ക് ​പ്ര​തി ​പെ​ൺ​കു​ട്ടി​യെ​ ​ച​തി​യി​ൽ​​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ​മ​ന​സി​ലാ​യി.​ ​തു​ട​ർ​ന്ന് ​പ്ര​തി​യെ​യും​ ​പെ​ൺ​കു​ട്ടി​യെ​യും​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ്പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​ജ​യ്സ​ൺ​ ​മാ​ത്യൂ​സ് ​ഹാ​ജ​രാ​യ​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത് ​അ​ടൂ​ർ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​എം.​ജി​ ​സാ​ബു​വാ​ണ്.

Advertisement
Advertisement