കോൺഗ്രസിന്റെ ജന ജാഗ്രതാ കാമ്പയിൻ

Thursday 25 November 2021 3:13 AM IST

തിരുവനന്തപുരം:വിലക്കയറ്റത്തിനും നാണയപെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നാളെയും മറ്രന്നാളും ജില്ലയിൽ ജന ജാഗ്രതാ കാമ്പയിൻ നടത്തുമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി പറഞ്ഞു.നാളെ വൈകിട്ട് 3ന് കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരിൽ സമാപിക്കും.ഭരതന്നൂരിൽ നടക്കുന്ന കലാസന്ധ്യയ്ക്ക് പ്രസിദ്ധ പിന്നണി ഗായകൻ പന്തളം ബാലനും സംഘവും നേതൃത്വം നൽകും.27ന് രാവിലെ 7ന് പ്രഭാതഭേരിയോടെ ആരംഭിക്കുന്ന പദയാത്ര 9ന് ആദിവാസി-ദളിത് സംഗമ വേദിയിലെത്തി അവരുമായി സംവദിക്കും.

Advertisement
Advertisement