വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെ പോലെന്ന് തമന്ന; ശരിക്കും ദേവതയെന്ന് ആരാധകരും
തെന്നിന്ത്യയിലെ താരസുന്ദരി തമന്നയ്‌ക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണുള്ളത്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തമന്ന ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്.
'വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ഒരു ദേവതയെപ്പോലെ തോന്നുന്നു! ഇത് കണ്ടെത്താൻ എളുപ്പമാണ്, പരിസ്ഥിതിക്കും മികച്ചതാണ്! ഓരോ ഘട്ടത്തിലും പഴമയിലേക്ക് മടങ്ങുന്നു! ' ഇങ്ങനെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് തമന്ന കുറിച്ചത്.
ദേവിയുടെ വേഷത്തിലാണ് തമന്ന ആഹാരം കഴിക്കാനിരിക്കുന്നത്. ദോശയും ഇഡ്‌ലിയും കഴിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
താരങ്ങളായ സാമന്തയും ഇഷയും ഉൾപ്പെടെ നിരവധി പേരാണ് തമന്നയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളിട്ടത്. താരത്തെ കാണാൻ ദേവതയെ പോലെയുണ്ടെന്ന് പറയുന്നവരും ഏറെയാണ്.
പ്ളാൻ എ ബ്ലാൻ ബി, എഫ് 3, ഗുരുതുണ്ട സീതാക്കാലം, ബോലേ ചുഡിയാൻ, ദാറ്റ് ഈസ് മഹാലക്ഷ്‌മി, ഭോല ശങ്കർ തുടങ്ങിയവയാണ് തമന്നയുടെ പുതിയ ചിത്രങ്ങൾ. 11ത് അവർ, നവംബർ സ്റ്റോറി എന്നീ വെബ് സീരീസുകളുടെയും ഭാഗമാണ് തമന്ന.