പു​​​തി​​​യ​​​തു​​​റ​​​ ​​​ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ ​​​കേ​​​സിൽ പ്ര​​​തി​​​ക​​​ൾ​​​ക്ക് ​​​ഇ​​​ര​​​ട്ട​​​ജീ​​​വ​​​പ​​​ര്യ​​​ന്തം

Thursday 25 November 2021 10:28 PM IST

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​:​​​ ​​​മ​​​ന്ത്ര​​​വാ​​​ദ​​​വും​​​ ​​​ആ​​​ഭി​​​ചാ​​​ര​​​ക്രി​​​യ​​​യും​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ത് ​​​ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ​​​ ​​​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​ ​​​പു​​​തി​​​യ​​​തു​​​റ​​​യി​​​ൽ​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ ​​​കു​​​ത്തേ​​​റ്റു​​​ ​​​മ​​​രി​​​ച്ച​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ലെ​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ക്ക് ​​​ഇ​​​ര​​​ട്ട​​​ ​​​ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും​​​ 50000​​​ ​​​രൂ​​​പ​​​വീ​​​തം​​​ ​​​പി​​​ഴ​​​യും​​​ ​​​ശി​​​ക്ഷ​​​ ​​​വി​​​ധി​​​ച്ചു.​​​ ​​​പു​​​തി​​​യ​​​തു​​​റ​​​ ​​​കി​​​ണ​​​റു​​​വി​​​ള​​​ ​​​സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ​​​ ​​​ക്രി​​​സ്തു​​​ദാ​​​സ്,​​​ ​​​ആ​​​ന്റ​​​ണി​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലാ​​​ണ് ​​​ഒ​​​ന്നാം​​​പ്ര​​​തി​​​ ​​​പു​​​തി​​​യ​​​തു​​​റ​​​ ​​​വാ​​​റു​​​ത​​​ട്ട് ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ​​​ ​​​സെ​​​ൽ​​​വ​​​രാ​​​ജ് ​​​(44​​​),​​​ ​​​ര​​​ണ്ട് ​​​മു​​​ത​​​ൽ​​​ ​​​നാ​​​ല് ​​​വ​​​രെ​​​ ​​​പ്ര​​​തി​​​ക​​​ളാ​​​യ​​​ ​​​ആ​​​ഴാ​​​ങ്ക​​​ൽ​​​ ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ​​​ ​​​ജോ​​​ൺ​​​ഹ​​​സ്റ്റ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​വി​​​നോ​​​ദ് ​​​(44​​​),​​​ ​​​വാ​​​റു​​​ത​​​ട്ട് ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ​​​ ​​​ആ​​​രോ​​​ഗ്യ​​​ദാ​​​സ് ​​​(39​​​),​​​ ​​​അ​​​ലോ​​​ഷ്യ​​​സ് ​​​(39​​​),​​​ ​​​ആ​​​റും​​​ ​​​ഏ​​​ഴും​​​ ​​​പ്ര​​​തി​​​ക​​​ളാ​​​യ​​​ ​​​ജൂ​​​സ​​​ ​​​ബി.​​​ ​​​ദാ​​​സ്,​​​ ​​​കി​​​ണ​​​റു​​​വി​​​ള​​​ ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ​​​ ​​​ബ​​​ർ​​​ണാ​​​ഡ് ​​​(34​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​ ​​​അ​​​ഡി.​​​ ​​​ജി​​​ല്ലാ​​​ ​​​കോ​​​ട​​​തി​​​ ​​​ജ​​​ഡ്‌​​​ജി​​​ ​​​എ​​​സ്.​​​ ​​​സു​​​ഭാ​​​ഷ് ​​​ശി​​​ക്ഷി​​​ച്ച​​​ത്.​​​ ​​​കേ​​​സി​​​ലെ​​​ ​​​അ​​​ഞ്ചും​​​ ​​​എ​​​ട്ടും​​​ ​​​പ്ര​​​തി​​​ക​​​ളാ​​​യ​​​ ​​​ഫ്രാ​​​ൻ​​​സി​​​സും​​​ ​​​മേ​​​രി​​​യും​​​ ​​​വി​​​ചാ​​​ര​​​ണാ​​​വേ​​​ള​​​യി​​​ൽ​​​ ​​​മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​ ​​​ഒ​​​ൻ​​​പ​​​തും​​​ ​​​പ​​​ത്തും​​​ ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​വെ​​​റു​​​തേ​​​വി​​​ട്ടു. 2012​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ 27​​​ന് ​​​രാ​​​ത്രി​​​ 9.45​​​നാ​​​യി​​​രു​​​ന്നു​​​ ​​​കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ​​​ ​​​സം​​​ഭ​​​വം.​​​ ​​​കേ​​​സി​​​ലെ​​​ 8ാം​​​ ​​​പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന​​​ ​​​മേ​​​രി​​​യു​​​ടെ​​​ ​​​അ​​​യ​​​ൽ​​​വാ​​​സി​​​ ​​​മ​​​റി​​​യ​​​യു​​​ടെ​​​ ​​​മ​​​ക​​​ൾ​​​ ​​​സ​​​ന്ധ്യ​​​ ​​​ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​മ​​​രി​​​ച്ചി​​​രു​​​ന്നു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മേ​​​രി​​​ ​​​പ്രേ​​​ത​​​ബാ​​​ധ​​​ ​​​ഒ​​​ഴി​​​പ്പി​​​ക്കാ​​​നെ​​​ന്ന​​​ ​​​പേ​​​രി​​​ൽ​​​ ​​​വീ​​​ടി​​​നു​​​ചു​​​റ്റും​​​ ​​​മ​​​ന്ത്ര​​​വാ​​​ദ​​​വും​​​ ​​​ആ​​​ഭി​​​ചാ​​​ര​​​ക്രി​​​യ​​​ക​​​ളും​​​ ​​​ന​​​ട​​​ത്തി​​​യ​​​ത് ​​​മ​​​റി​​​യ​​​യു​​​ടെ​​​ ​​​ബ​​​ന്ധു​​​വാ​​​യ​​​ ​​​ജോ​​​സും​​​ ​​​ക്രി​​​സ്തു​​​ദാ​​​സും​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്തു.​​​ ​​​ഇ​​​താ​​​ണ് ​​​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലും​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും​​​ ​​​ക​​​ലാ​​​ശി​​​ച്ച​​​ത്.​​​ ​​​മേ​​​രി​​​യു​​​ടെ​​​ ​​​വീ​​​ടി​​​ന​​​ടു​​​ത്ത് ​​​നി​​​ന്ന​​​ ​​​ജോ​​​സി​​​നെ​​​യും​​​ ​​​ക്രി​​​സ്തു​​​ദാ​​​സി​​​നെ​​​യും​​​ ​​​മേ​​​രി​​​യു​​​ടെ​​​ ​​​ബ​​​ന്ധു​​​ക്ക​​​ളാ​​​യ​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ ​​​കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​നി​​​ടെ​​​ ​​​ബ​​​ഹ​​​ളം​​​ ​​​കേ​​​ട്ടെ​​​ത്തി​​​യ​​​ ​​​അ​​​യ​​​ൽ​​​വാ​​​സി​​​ ​​​ആ​​​ന്റ​​​ണി​​​ക്കും​​​ ​​​കു​​​ത്തേ​​​റ്റു.​​​ ​​​ക്രി​​​സ്തു​​​ദാ​​​സ് ​​​സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും​​​ ​​​ആ​​​ന്റ​​​ണി​​​ ​​​ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് ​​​മ​​​രി​​​ച്ച​​​ത്.​​​ ​​​പൂ​​​വാ​​​ർ​​​ ​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ ​​​എ​​​സ്.​​​ ​​​അ​​​മ്മി​​​ണി​​​ക്കു​​​ട്ട​​​നാ​​​ണ് ​​​കേ​​​സ് ​​​അ​​​ന്വേ​​​ഷി​​​ച്ച​​​ത്.​​​ ​​​പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് ​​​വേ​​​ണ്ടി​​​ ​​​പ​​​ബ്ലി​​​ക് ​​​പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​ ​​​എ.​​​അ​​​ജി​​​കു​​​മാ​​​‌​​​ർ​​​ ​​​ഹാ​​​ജ​​​രാ​​​യി.