മൂന്നാഴ്ചയ്ക്കുള്ളിൽ 35, 000 ഷോ, കുറുപ്പ് 75 കോടി ക്ലബിൽ
Friday 26 November 2021 5:21 AM IST
ലോകവ്യാപകമായി 75 കോടി കളക്ഷൻ നേടി ദുൽഖർ സൽമാന്റെ ബ്ളോക്ക് ബസ്റ്റർ ചിത്രം കുറുപ്പ് കുതിപ്പ് തുടരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ 35,000 ഷോ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് കുറുപ്പ് ഈ നേട്ടം കൈവരിച്ചത്. ദുൽഖർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് നിർമ്മിച്ചിരിക്കുന്നത് വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ്.