മത്സ്യാവതാരമായി ഐ. എൻ. എസ് വേല,  ഇന്ത്യയുടെ പുതിയ ആക്രമണ അന്തർവാഹിനി കമ്മിഷൻ ചെയ്‌തു

Thursday 25 November 2021 11:25 PM IST

മുംബയ് : ഇന്ത്യൻ നാവിക സേനയ്‌ക്ക് കൂടുതൽ പ്രഹര ശേഷി നൽകി, പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ. എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്കമ്മിഷൻ ചെയ്‌തു. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പ് ഡിസൈൻ ചെയ്‌ത അന്തർവാഹിനി മുംബയിലെ മസഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ആറ് സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐ. എൻ. എസ് വേല.

നിർമ്മാണം തുടങ്ങിയത് 2009ൽ

ഐ. എൻ. എസ് വേല എന്ന് പേരിട്ടത് 2019മേയിൽ

2021 നവംബർ 9ന് നേവിക്ക് കൈമാറി
1973 - 2000ൽ നേവിയുടെ ഭാഗമായിരുന്ന ഐ. എൻ. എസ് വേല എന്ന അന്തർവാഹിനിയുടെ പിൻഗാമി

ശത്രുവിന്റെ റഡാറുകളിൽ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കും

നീളം 221അടി

വീതി 20 അടി

ഉയരം 40 അടി

ഡീസൽ - ഇലക്‌ട്രിക് എൻജിൻ

വേഗത വെള്ളത്തിന് മുകളിൽ 20 കിലോമീറ്റർ

വെള്ളത്തിനടിയിൽ 37 കിലോമീറ്റർ

സഞ്ചാര പരിധി - ഉപരിതലത്തിൽ 15 കിലോമീറ്റർ വേഗതയിൽ 12,​000 കിലോമീറ്റർ

വെള്ളത്തിനടിയിൽ ഏഴര കിലോമീറ്റർ വേഗതയിൽ 1020 കിലോമീറ്റർ

വെള്ളത്തിനടിയിൽ തുടർച്ചയായി 50 ദിവസം

എട്ട് ഓഫീസർമാർ ഉൾപ്പെടെ 35 നാവികർ

ആയുധങ്ങൾ - കപ്പൽ വേധ മിസൈലുകൾ,​ ടോർപ്പിഡോകൾ,​ മൈനുകൾ

തിരണ്ടി മത്സ്യം പോലെ

തിരണ്ടി വർഗ്ഗത്തിൽ പെടുന്ന വേല എന്ന മത്സ്യത്തിന്റ പേരാണ് അന്തർവാഹിനിക്ക്

 ആക്രമണത്തിലും പ്രതിരോധത്തിലും

സ്വയം ഒളിക്കുന്നതിലും വൈഭവമുള്ള മത്സ്യമാണിത്

അന്തർവാഹിനിയും ഈ മത്സ്യവും ചേരുന്ന ചിത്രമാണ് എംബ്ലം

Advertisement
Advertisement