ഒന്നാം ടണലിൽ രണ്ടുവരി ഗതാഗതം

Friday 26 November 2021 12:15 AM IST

  • രണ്ടാം ടണൽ ഏപ്രിലിനുള്ളിൽ !

തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ ഒന്നാം ടണലിൽ രണ്ടുവരി ഗതാഗതം ഏർപ്പെടുത്തി. അതേസമയം, രണ്ടാം ടണൽ ഏപ്രിലിനുള്ളിൽ തുറക്കാൻ നിർമ്മാണപ്രവർത്തനം വേഗത്തിലാക്കി. 95 ശതമാനം നിർമാണജോലികളും പൂർത്തിയായി.

രണ്ടാം ടണലിന്റെ നിർമ്മാണം തീരണമെങ്കിൽ, തൃശൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് നിലവിൽ വാഹനങ്ങൾ പോയിരുന്ന പഴയ റോഡ് പൊളിക്കണം. ആ സമയം ഗതാഗതം തുടരാൻ നിലവിലെ ടണലിനെ ആശ്രയിക്കണം. ഇതിനാലാണ് രണ്ടു വരി ഗതാഗതം ഏർപ്പെടുത്തിയത്.

ഇന്നലെ രാവിലെ പത്തോടെയാണ് ട്രയൽ റൺ തുടങ്ങിയത്. വാഹനങ്ങൾ കുരുക്കില്ലാതെ കടന്നുപോകുന്നതായി ട്രയൽ റണ്ണിൽ ബോദ്ധ്യപ്പെട്ടതോടെയാണ് പരിഷ്‌ക്കാരം സ്ഥിരമാക്കിയത്. മുൻപ് പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് ടണലിലൂടെ കടത്തിവിട്ടിരുന്നത്. ഇനി, തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ടണലിലൂടെ കടന്നുപോകണം. നിലവിലുളള ദേശീയപാത റോഡ് അടച്ചു. ടണലിനുളളിൽ വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ തകരാറിലായാൽ എടുത്തു മാറ്റാൻ ക്രെയിൻ സംവിധാനവും ഒരുക്കി. വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

​ട്ര​യ​ൽ​ ​റ​ൺ​ ​വി​ജ​യ​ക​രം

തൃ​ശൂ​ർ​ ​:​ ​മ​ണ്ണു​ത്തി​ ​-​ ​വാ​ള​യാ​ർ​ ​ദേ​ശീ​യ​പാ​ത​ 544​ൽ​ ​കു​തി​രാ​ൻ​ ​ര​ണ്ടാം​ ​തു​ര​ങ്ക​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​ഒ​ന്നാം​ ​തു​ര​ങ്ക​ത്തി​ലൂ​ടെ​ ​മാ​ത്ര​മാ​യി​ ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ​ ​ട്ര​യ​ൽ​ ​റ​ൺ​ ​വി​ജ​യ​ക​രം.​ ​കു​തി​രാ​നി​ലെ​ ​ഒ​ന്നാം​ ​തു​ര​ങ്ക​ത്തി​ലൂ​ടെ​ ​ത​ന്നെ​ ​പാ​ല​ക്കാ​ട് ​ഭാ​ഗ​ത്തേ​യ്ക്കും​ ​തൃ​ശൂ​ർ​ ​ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ട്ര​യ​ൽ​ ​റ​ൺ​ ​ന​ട​ത്തി​യ​ത്.​ ​ട്ര​യ​ൽ​ ​റ​ൺ​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​യ​തോ​ടെ​ ​ര​ണ്ടാം​ ​തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള​ ​നി​ല​വി​ലു​ള്ള​ ​റോ​ഡ് ​പൊ​ളി​ച്ച് ​പു​തി​യ​ ​റോ​ഡ് ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ച​ത്.​ ​എ.​സി.​പി​ ​കെ.​സി​ ​സേ​തു,​ ​പീ​ച്ചി​ ​സി.​ഐ​ ​എ​സ്.​ ​ഷു​ക്കൂ​ർ,​ ​ക​രാ​ർ​ ​ക​മ്പ​നി​ ​പി.​ആ​ർ.​ഒ​ ​അ​ജി​ത് ​പ്ര​സാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

മ​ഴയിൽ​ ​കു​രു​ക്ക്

തൃ​ശൂ​ർ​ ​:​ ​കു​തി​രാ​ൻ​ ​ട​ണ​ലി​ലൂ​ടെ​ ​ര​ണ്ടു​ ​വ​രി​ ​ഗ​താ​ഗ​തം​ ​ട്ര​യ​ൽ​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്ക്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​യാ​ണ് ​കു​രു​ക്ക് ​തു​ട​ങ്ങി​യ​ത്.​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്ത​താ​ണ് ​കു​രു​ക്കി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കി​ലോ​ ​മീ​റ്റ​റോ​ളം​ ​നീ​ണ്ട​ ​കു​രു​ക്ക് ​രാ​ത്രി​യി​ലും​ ​തു​ട​രു​ക​യാ​ണ്.​ ​പീ​ച്ചി​ ​പൊ​ലീ​സ്,​ ​ഹൈ​വേ​ ​പൊ​ലീ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഗ​താ​ഗ​തം​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്.​ ​പ​ക​ൽ​ ​സ​മ​യ​ത്ത് ​സു​ഗ​മ​മാ​യ​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​ട്ര​യ​ൽ​ ​ന​ട​ന്നി​രു​ന്ന​ത്.

Advertisement
Advertisement