ശത്രുക്കൾ വന്നാൽ തിരിച്ചടി തിരണ്ടി മത്സ്യം പോലെ, ഇന്ത്യയുടെ പുതിയ അന്തർവാഹിനി കപ്പലിന് വേല എന്ന പേര് വന്നത് ഇങ്ങനെ, ഇനി ശത്രുക്കളുടെ വേലയൊന്നും നമ്മളോടു ഫലിക്കില്ല
മുംബയ് : ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ പ്രഹര ശേഷി നൽകി, പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ. എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്കമ്മിഷൻ ചെയ്തു. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പ് ഡിസൈൻ ചെയ്ത അന്തർവാഹിനി മുംബയിലെ മസഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ആറ് സ്‌കോർപ്പീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐ. എൻ. എസ് വേല. 1973ൽ നേവിയുടെ ഭാഗമായ ഐ. എൻ. എസ് വേല എന്ന അന്തർവാഹിനിയുടെ പിൻഗാമിയാവും ഇത്. 2009ൽ നിർമ്മാണം തുടങ്ങിയ അന്തർവാഹിനിക്ക് ഐ. എൻ. എസ് വേല എന്ന് പേരിട്ടത് 2019മേയിലാണ്. 2021 നവംബർ 9ന് നേവിക്ക് കൈമാറി. ശത്രുവിന്റെ റഡാറുകളിൽ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കുമെന്നതാണ് പ്രത്യേകത.
പ്രത്യേകതകൾ നീളം 221അടി വീതി 20 അടി ഉയരം 40 അടി ഡീസൽ ഇലക്ട്രിക് എൻജിൻ
വേഗത
വെള്ളത്തിന് മുകളിൽ 20 കിലോമീറ്റർ വെള്ളത്തിനടിയിൽ 37 കിലോമീറ്റർ
സഞ്ചാര പരിധി
ഉപരിതലത്തിൽ 15 കിലോമീറ്റർ വേഗതയിൽ 12,000 കിലോമീറ്റർ വെള്ളത്തിനടിയിൽ ഏഴര കിലോമീറ്റർ വേഗതയിൽ 1020 കിലോമീറ്റർ
വെള്ളത്തിനടിയിൽ തുടർച്ചയായി 50 ദിവസം എട്ട് ഓഫീസർമാർ ഉൾപ്പെടെ 35 നാവികർ
ആയുധങ്ങൾ കപ്പൽ വേധ മിസൈലുകൾ, ടോർപ്പിഡോകൾ, മൈനുകൾ
തിരണ്ടി മത്സ്യം പോലെ തിരണ്ടി വർഗ്ഗത്തിൽ പെടുന്ന വേല എന്ന മത്സ്യത്തിന്റ പേരാണ് അന്തർവാഹിനിക്ക്
ആക്രമണത്തിലും പ്രതിരോധത്തിലും സ്വയം ഒളിക്കുന്നതിലും വൈഭവമുള്ള മത്സ്യമാണിത് അന്തർവാഹിനിയും ഈ മത്സ്യവും ചേരുന്ന ചിത്രമാണ് എംബ്ലം