ജീവിതരേഖ
പേര് : ബി. ശിവശങ്കരൻ നായർ തൂലികാനാമം : ബിച്ചു തിരുമല ജനനം : 1941 ഫെബ്രുവരി 13 മരണം : 2021 നവംബർ 26 അച്ഛൻ : സി.ജെ. ഭാസ്കരൻ നായർ അമ്മ : പാറുക്കുട്ടിയമ്മ സഹോദരങ്ങൾ: ബാലഗോപാലൻ (രണ്ടാം വയസിൽ അന്തരിച്ചു),സംഗീത സംവിധായകൻ ദർശൻ രാമൻ, ഗായിക സുശീലാദേവി, വിജയകുമാർ, ഡോ. ചന്ദ്ര, ശ്യാം. ഭാര്യ : പ്രസന്ന. മകൻ : സുമൻ ശങ്കർ ബിച്ചു. ആദ്യചിത്ര ം: ഭജഗോവിന്ദം പുരസ്കാരങ്ങൾ : കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2 തവണ. 1981 - തൃഷ്ണ, തേനും വയമ്പും. 1991 - കടിഞ്ഞൂൽ കല്യാണം. 1962 -ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസം : ധനതത്വശാസ്ത്രത്തിൽ ബിരുദം. സംവിധാനം : എം. കൃഷ്ണൻനായരുടെ സംവിധാന സഹായിയായി ശബരിമല ശ്രീധർമ്മശാസ്താവ് എന്ന ചിത്രത്തിൽ പ്രവർത്തിച്ചു.