ഒാർമ്മകളിലെ ബി​ച്ചു​ക്കാലം...

Saturday 27 November 2021 4:30 AM IST

അക്ഷരങ്ങളുടെ ​മാന്ത്രി​കൻ: ബാ​ല​ച​ന്ദ്ര​ ​മേ​നോൻ എ​ന്റെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​'​ഉ​ത്രാ​ട​രാ​ത്രി​'​യു​ടെ​ ​ഗാ​ന​ര​ച​യി​താ​വ് ...​അ​താ​യ​ത് ,​ ​സി​നി​മ​യി​ലെ​ ​എ​ന്റെ​ ​തു​ട​ക്ക​ത്തി​ലെ​ ​അ​മ​ര​ക്കാ​ര​ൻ​ .. (​ ​ജ​യ​വി​ജ​യ​ ​സം​ഗീ​തം​ ) എ​ന്നെ​ ​ജ​ന​കീ​യ​ ​സം​വി​ധാ​യ​ക​നാ​ക്കി​യ​ ​'​അ​ണി​യാ​ത്ത​വ​ള​ക​ളി​ൽ​ .....​ ​സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കു​ ​'​ഒ​രു​ ​മ​യി​ൽ​പ്പീ​ലി​ ​'​ ​സ​മ്മാ​നി​ച്ച​ ​പ്ര​തി​ഭാ​ധ​ന​ൻ​ ...... എ​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​യ​ ​'​ ​ഒ​രു​ ​പൈ​ങ്കി​ളി​ക്ക​ഥ​ ​'​ ​യി​ലൂ​ടെ​ ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​ക്ക് ​വേ​ണ്ടി​ ​പാ​ടി​യ​ ​വ​രി​ക​ളും​ ​ബി​ച്ചു​വി​ന് ​സ്വ​ന്തം​ ...... എ​ക്കാ​ല​ത്തെ​യും​ ​ജ​ന​പ്രി​യ​ ​സി​നി​മ​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​'​ഏ​പ്രി​ൽ​ 18​ ​'​ ​ലൂ​ടെ​ ​'​കാ​ളി​ന്ദീ​ ​തീ​രം​ ​'​ ​തീ​ർ​ത്ത​ ​സ​ർ​ഗ്ഗ​ധ​ന​ൻ​ ...... എ​ന്തി​ന് ​?​ ​ര​വീ​ന്ദ്ര​ ​സം​ഗീ​ത​ത്തി​ന് ​തു​ട​ക്ക​മി​ട്ട​ ​'​ചി​രി​യോ​ ​ചി​രി​'​ ​യിൽ .​'​ഏ​ഴു​സ്വ​ര​ങ്ങ​ൾ....​'​ ​എ​ന്ന​ ​അ​ക്ഷ​ര​ക്കൊ​ട്ടാ​രം​ ​തീ​ർ​ത്ത​ ​കാ​വ്യ​ശി​ൽ​പ്പി​ ..... ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​എ​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ൽ​ ​എ​നി​ക്ക് ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ ​'​കൃ​ഷ്ണ​ ​ഗോ​പാ​ൽ​കൃ​ഷ്ണ​ ​'​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​ഒ​ത്തു​ ​കൂ​ടി​യ​ ​ദി​ന​ങ്ങ​ൾ​ ... രാ​വി​ലെ​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സി​ൽ​ ​നി​ന്ന് ​മ​ന​സ്സി​നെ​ ​നൊ​മ്പ​ര​പ്പെ​ടു​ത്തി​യ​ ​ഈ​ ​വാ​ർ​ത്ത​ ​കേ​ട്ട​പ്പോ​ൾ​ ​മ​ന​സ്സി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ ​ചി​ല​ ​ചി​ത​റി​യ​ ​ചി​ന്ത​ക​ൾ​ .... ബി​ച്ചു​ ....​അ​ക്ഷ​ര​ങ്ങ​ൾ​ ​കൊ​ണ്ട് ​അ​മ്മാ​ന​മാ​ടു​ന്ന​ ​ഒ​രു​ ​മ​ന്ത്രി​ക​നാ​യി​രു​ന്നു​ ​നി​ങ്ങ​ൾ​ ....​എ​ന്നാ​ൽ​ ​ആ​ ​അ​ർ​ഹ​ത​ക്കു​ള്ള​ ​അം​ഗീ​കാ​രം​ ​നി​ങ്ങ​ൾ​ക്ക് ​കി​ട്ടി​യോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​എ​നി​ക്കും​ ​എ​ന്നെ​പ്പോ​ലെ​ ​പ​ല​ർ​ക്കും​ ​സം​ശ​യ​മു​ണ്ടാ​യാ​ൽ​ ​കു​റ്റം​ ​പ​റ​യാ​നാ​വി​ല്ല​ .... ത​ന്റെ​ ​ജ​ന​കീ​യ​ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​ ​ബി​ച്ചു​ ​എ​ക്കാ​ല​വും​ ​മ​ല​യാ​ളീ​ ​സം​ഗീ​താ​സ്വാ​ദ​ക​രു​ടെ​ ​മ​ന​സ്സി​ൽ​ ​സ​ജീ​വ​മാ​യി​ത്ത​ന്നെ​ ​നി​ല​ ​നി​ൽ​ക്കും​ .... എ​ന്നെ​ ​സി​നി​മ​യി​ൽ​ ​'​മേ​ന​വ​നേ​ ​'​ ​എ​ന്നു​ ​മാ​ത്രം​ ​സം​ബോ​ധ​ന​ ​ചെ​യ്യു​ന്ന​ ,​ ​എ​ന്റെ​ ​ജേ​ഷ് ​ഠ​ ​സ​ഹോ​ദ​ര​ന്റെ​ ​ആ​ത്മ്മാ​വി​ന് ​ഞാ​ൻ​ ​നി​ത്യ​ ​ശാ​ന്തി​ ​നേ​ർ​ന്നു​കൊ​ള്ളു​ന്നു​ .... ബി​ച്ചു മടങ്ങി​: പ്രി​യദർശൻ ബി​ച്ചു​ ​മ​ട​ങ്ങി.​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​അ​ടു​പ്പ​മാ​യി​രു​ന്നു​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ.​ ​ഏ​ത് ​ഈ​ണ​ത്തെ​യും,​ ​കാ​ല​ത്തെ​ ​അ​തി​ജീ​വി​ക്കു​ന്ന​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ക്കി​മാ​റ്റു​ന്ന​ ​മാ​ന്ത്രി​ക​ത​ ​ബി​ച്ചു​വി​ന്റെ​ ​വാ​ക്കു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​മാ​ന​സി​ക​ത​ല​ങ്ങ​ളെ​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​പാ​ട്ടെ​ഴു​തു​ന്ന​ ​പ്ര​തി​ഭ.​ ​അ​ക്ഷ​ങ്ങ​ളു​ടെ​ ​കി​ലു​ക്കം​ ​എ​പ്പോ​ഴും​ ​നെ​ഞ്ചി​ൽ​ ​കൊ​ണ്ട് ​ന​ട​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ല​യാ​ള​ത്തി​ന്റെ​ ​സ്വ​ന്തം​ ​ബി​ച്ചു​ ​തി​രു​മ​ല​യ്ക്ക് ​വേ​ദ​ന​യോ​ടെ​ ​വി​ട. അ​ക്ഷ​ര​ശ്രീ​ക്ക് ​ പ്ര​ണാ​മം​:​ ​ലാ​ൽ​ജോ​സ് കാ​ൽ​ ​നൂ​റ്റാ​ണ്ട് ​മു​മ്പ്,​ ​മ​ഴ​യെ​ത്തും​മു​ൻ​പേ​ ​യു​ടെ​ ​പാ​ട്ട് ​ജോ​ലി​ക​ൾ​ക്കി​ട​യി​ലെ​ ​ഒ​രു​ ​സാ​യാ​ഹ്ന​ ​വ​ർ​ത്ത​മാ​ന​ത്തി​ടെ​ ​ക​വി​ ​എ​ന്നോ​ടൊ​രു​ ​സ്വ​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​ആ​യു​ർ​ ​ഭ​യം​ ​തീ​രെ​യി​ല്ല,​ ​എ​ഴു​പ​ത്തി​യൊ​മ്പ​ത് ​വ​യ​സ്സ് ​പി​ന്നി​ട്ട​ ​ശേ​ഷ​മാ​യി​രി​ക്കും​ ​വി​യോ​ഗം.​ ​ഇ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ച​ര​മ​ ​വാ​ർ​ത്ത​ ​ക​ണ്ട​പ്പോ​ൾ​ ​വാ​ർ​ത്ത​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ ​പ്രാ​യ​ത്തി​ലേ​ക്ക് ​നോ​ക്കി​ ​ഞാ​ൻ​ ​ഞെ​ട്ടി.​ ​ന​ല്ല​ ​ക​വി​ക​ൾ​ ​ഋ​ഷി​തു​ല്യ​മാ​യ​ ​പ്ര​വ​ച​ന​ ​ശേ​ഷി​യു​ള്ള​വ​രെ​ന്ന​ ​ആ​പ്ത​വാ​ക്യം​ ​വീ​ണ്ടും​ ​ഓ​ർ​ക്കു​ന്നു.​ ​സ​ര​സ്വ​തീ​ ​വ​രം​ ​തു​ളു​മ്പി​യ​ ​ആ​ ​അ​ക്ഷ​ര​ശ്രീ​ക്ക് ​മു​ന്നി​ൽ​ ​പ്ര​ണ​മി​ക്കു​ന്നു.​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ.