മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്കളുടെ പേ​രി​ന് ​പി​ന്നി​ൽ​ ​ബി​ച്ചു: ഫാ​സിൽ

Saturday 27 November 2021 4:30 AM IST

മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്കളി​​​​ലെ​​​ ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​ചി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത് ​​​സി​നി​മയുടെ പേ​​​ര് ​​​നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ഗാ​​​ന​​​ങ്ങ​​​ൾ​​​ ​​​ര​​​ചി​​​ച്ച​​​ത് ​​​ബി​​​ച്ചു​​​തി​​​രു​​​മ​​​ല​​​യാ​​​യി​​​രു​​​ന്നു.​​​അ​​​ദ്ദേ​​​ഹം​​​ ​​​എ​​​ഴു​​​തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​ ​​​ഒ​​​രു​​​ ​​​വ​​​രി​​​യി​​​ൽ​​​ ​​​'​​​'​​​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​വേ​​​ ​​​പ​​​റ​​​യൂ....​​​'​​​'​​​എ​​​ന്ന​​​ ​​​വ​​​രി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ആ​​​ദ്യം​​​ ​​​ഇ​​​ളം​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​എ​​​ന്നൊ​​​ക്കെ​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​വ​​​ന്നു.​​​പി​​​ന്നെ​​​യാ​​​ണ് ​​​ഈ​​​ ​​​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ടൈ​​​റ്റി​​​ൽ​​​ ​​​ഇ​​​ടാ​​​മെ​​​ന്ന് ​​​തോ​​​ന്നി​​​യ​​​ത്.​​​ആ​​​ ​​​വ​​​രി​​​യെ​​​ങ്ങ​​​നെ​​​ ​​​വ​​​ന്നു​​​വെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​ബി​​​ച്ചു​​​വി​​​നോ​​​ട് ​​​ചോ​​​ദി​​​ച്ചു.​​​ബി​​​ച്ചു​​​ ​​​ഈ​​​ ​​​ഗാ​​​ന​​​ത്തി​​​ന്റെ​​​ ​​​വ​​​രി​​​ക​​​ൾ​​​ ​​​ആ​​​ലോ​​​ചി​​​ച്ച് ​​​പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ ​​​ന​​​ട​​​ത്താ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​അ​​​ദ്ദേ​​​ഹം​​​ ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ​​​ ​​​ക​​​നാ​​​ലി​​​ന്റെ​​​ ​​​തീ​​​ര​​​ത്തു​​​കൂ​​​ടി​​​ ​​​ന​​​ട​​​ന്ന് ​​​പോ​​​യ​​​പ്പോ​​​ൾ​​​ ​​​മ​​​ഞ്ഞി​​​ങ്ങ​​​നെ​​​ ​​​വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നി.​​​അ​​​ത് ​​​മ​​​ന​​​സി​​​ൽ​​​ ​​​കി​​​ട​​​ന്നി​​​ട്ടാ​​​ണ് ​​​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​വേ​​​ ​​​എ​​​ന്ന​​​ ​​​ഗാ​​​ന​​​മെ​​​ഴു​​​തി​​​യ​​​ത്.​​​ ​​​പി​​​ന്നീ​​​ടാ​​​ണ് ​​​മ​​​ഞ്ഞി​​​ല് ​​​പൂ​​​ക്ക​​​ൾ​​​ ​​​വി​​​രി​​​യാ​​​റി​​​ല്ലെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​അ​​​റി​​​യു​​​ന്ന​​​ത്.​​​മ​​​ഞ്ഞു​​​കാ​​​ല​​​ത്ത് ​​​പൂ​​​ക്ക​​​ൾ​​​ ​​​കൊ​​​ഴി​​​യു​​​ക​​​യെ​​​ന്ന​​​ത് ​​​പ്ര​​​കൃ​​​തി​​​യു​​​ടെ​​​ ​​​നി​​​യ​​​മ​​​മാ​​​ണ്.​​​മ​​​ഞ്ഞി​​​ൽ​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​കൊ​​​ഴി​​​ഞ്ഞാ​​​ലേ​​​ ​​​വ​​​സ​​​ന്ത​​​ത്തി​​​ന് ​​​വ​​​രാ​​​ൻ​​​ ​​​പ​​​റ്റു​​​ക​​​യു​​​ള്ളു.​​​അ​​​പ്പോ​​​ൾ​​​ ​​​ഉ​​​റ​​​പ്പി​​​ച്ചു​​​ ​​​ഈ​​​ ​​​സി​​​നി​​​മ​​​യ്ക്ക് ​​​പ​​​റ്റി​​​യ​​​ ​​​പേ​​​ര് ​​​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​എ​​​ന്നാ​​​ണെ​​​ന്ന്.​​​ ​​​പ്രേ​​​മും​​​ ​​​പ്ര​​​ഭ​​​യും​​​ ​​​മ​​​ഞ്ഞി​​​ൽ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു​​​ .​​​അ​​​തു​​​കൊ​​​ണ്ട് ​​​അ​​​വ​​​രു​​​ടെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​ഒ​​​രു​​​ ​​​വ​​​സ​​​ന്ത​​​മി​​​ല്ലാ​​​യി​​​രു​​​ന്നു...​​​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ടൈ​​​റ്റി​​​ലി​​​ലേ​​​ക്ക് ​​​വ​​​രു​​​ന്ന​​​ത്.