ഞാൻ നിന്നെ സ്നേഹിക്കുന്നു നിക് ജോനസ്, പ്രിയങ്ക - നിക് വിവാഹമോചന വാർത്തകൾക്ക് വിരാമം

Saturday 27 November 2021 3:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​താ​ങ്ക്സ്ഗി​വിം​ഗ് ​ദി​ന​ത്തി​ൽ തന്റെ ഭർത്താവും ​ ​അ​മേ​രി​ക്ക​ൻ​ ​ഗാ​യ​ക​നും​ ​ഹോ​ളി​വു​ഡ് ​ന​ട​നു​മാ​യ​ ​നി​ക് ​ജോ​ന​സു​മാ​യു​ള്ള​ ​ചി​ത്രം​ ​ന​ടി​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​ ​പ​ങ്കു​വ​ച്ച​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​ഇ​തോ​ടെ​ ​വി​വാ​ഹ​മോ​ച​ന​ ​വാ​ർ​ത്ത​ക​ൾ​ ​സ​ത്യ​മ​ല്ലെ​ന്ന് ​തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​നി​ക്കി​നെ​ ​ആ​ലിം​ഗ​നം​ ​ചെ​യ്ത് ​ഇ​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​പ്രി​യ​ങ്ക​ ​പ​ങ്കു​വ​ച്ച​ത്.​ ​ഞാ​ൻ​ ​നി​ന്നെ​ ​സ്നേ​ഹി​ക്കു​ന്നു​ ​നി​ക് ​ജോ​ന​സ്.​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​താ​ങ്ക്സ്ഗി​വിം​ഗ് ​ആ​ശം​സി​ക്കു​ന്നു​ ​-​ ​ചി​ത്ര​ത്തി​ന് ​അ​ടി​ക്കു​റി​പ്പാ​യി​ ​പ്രി​യ​ങ്ക​ ​കു​റി​ച്ചു. നി​ക്കിന്റെ ​വ്യാ​യാ​മ​ ​വീ​ഡി​യോ​യ്ക്ക് ​പ്രി​യ​ങ്ക​ ​ക​മ​ന്റി​ട്ട​തും​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല​ ​എ​ന്ന​തി​നു​ ​തെ​ളി​വാ​യി.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​നി​ന്നും​ ​ജോ​ന​സ് ​എ​ന്ന​ത് ​പ്രി​യ​ങ്ക​ ​നീ​ക്കം​ ​ചെ​യ്ത​താ​ണ് ​ഇ​രു​വ​രും​ ​വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യ​ത്.​ ​എ​ന്നാ​ൽ,​ ​പേ​രി​ൽ​ ​നി​ന്നാ​ണ് ​അ​ല്ലാ​തെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന​ല്ല​ നിക്കിനെ ​ ​മാ​റ്റി​യ​തെ​ന്ന് ​പ്രി​യ​ങ്ക​യു​ടെ​ ​അ​മ്മ​ ​മ​ധു​ ​ചോ​പ്ര​ ​പ്ര​തി​ക​രി​ച്ചി​രു​ന്നു.

Advertisement
Advertisement