ചേംബർ ഒഫ് കൊമേഴ്സും സെൻട്രൽ യൂണിവേഴ്സിറ്റിയും കൈകോർത്തു: തൊഴിൽപരിശീലനത്തിൽ ധാരണാപത്രം

Friday 26 November 2021 10:13 PM IST
നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്‌സും കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും തമ്മിൽ ഒരു ധാരണ പത്രം ഒപ്പുവെക്കുന്നു

കണ്ണൂർ :വ്യവസായ രംഗത്തേക്ക് കഴിവും പരിശീലനവും ലഭിച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്‌സും കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും തമ്മിൽ ഒരു ധാരണ പത്രം ഒപ്പുവച്ചു . വ്യവസായികൾക്ക് അവരുടെ തൊഴിലിടങ്ങളിലേക്ക് അഭ്യസ്തവിദ്യരും തൊഴിൽ പരിശീലനവുമുള്ളവരെ ലഭ്യമാക്കുകയും അത് വഴി വ്യവസായ മേഖലക്ക് തന്നെ പുത്തൻ ഉണർവ് ഉണ്ടാക്കുകയുമാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശം .

വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയുടെ ആരോഗ്യം, ടൂറിസം , വിദ്യാഭ്യാസം എന്നിവയുടെ വളർച്ചക്ക് കൂടി വളരെയധികം പ്രാധാന്യം നൽകികൊണ്ട് നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്‌സും സെൻട്രൽ യൂണിവേഴ്‌സിറ്റിയും പ്രവൃത്തിക്കും. ധാരണ പത്രത്തിൽ ചേംബർ ഒഫ് കോമേഴ്‌സിനെ പ്രസിഡന്റ് ഡോ . ജോസഫ് ബെനവനും , സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയെ പ്രതിനിധീകരിച്ച് രജിസ്ട്രാർ ഡോ . സന്തോഷ് കുമാറും ഒപ്പുവച്ചു .

ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് രമേശ് കുമാർ ടി.കെ, ട്രഷറർ സി.അനിൽ കുമാർ , ചെയർമാൻ, കാസർകോട് ചാപ്റ്റർ എ കെ .ശ്യാംപ്രസാദ് , ജനറൽ കൺവീനർ , കാസർകോട് ചാപ്റ്റർ മുജീബ് അഹമ്മദ് ,എം .എൻ.. പ്രസാദ് , ജോയിന്റ് കൺവീനർ , കാസർകോട് ചാപ്റ്റർ ഗൗതം ഭക്ത , എന്നിവരും യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് കൺട്രോളർ ഒഫ് എക്‌സമിനേഷൻ ഡോ . എം മുരളീധരൻ നമ്പ്യാർ , ഡീൻ സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് പ്രൊഫ വി. ബാലചന്ദ്രൻ, പ്രൊഫ . എ. ശക്തിവേൽ, ഡോ പി.എം.അനീഷ് , പ്രൊഫ ഗോവിന്ദ റാവു ഡ്യൂടുകുറി , സുരേശൻ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement