വാവ സുരേഷ് രാജവെമ്പാലയെ പിടികൂടി

Saturday 27 November 2021 12:42 AM IST

പാലോട്: ജനവാസ മേഖലയിലിറങ്ങിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. എക്സ് കോളനി ജംഗ്ഷനിലെ തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തോട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വാർഡ് അംഗം ഗീതാ പ്രിജിയെ വിവരമറിയിച്ചു. അതിനു ശേഷം വാവയെ വിവരമറിയിക്കുകയും തോടിനോട് ചേർന്ന കൽകെട്ടിൽ നിന്നും പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിനു സമീപത്ത് നിന്ന് മുൻപും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. അഞ്ച് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടി വനപാലകരെ ഏൽപ്പിച്ചത്. പാമ്പിനെ ചോഴിയക്കോട് ഉൾവനത്തിലേക്ക് തുറന്നു വിട്ടു. വാവസുരേഷ് പിടികൂടുന്ന ഇരുനൂറ്റി ഇരുപത്തി നാലാമത്തെ രാജവെമ്പാലയാണിത്.

Advertisement
Advertisement