മോഫിയയുടെ ആത്മഹത്യ: പൊലീസിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം

Saturday 27 November 2021 12:14 AM IST

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.ഐ മുഖപത്രം. കേരള പൊലീസിനെ വിമർശിച്ചതിന് ദേശീയനേതാവ് ആനിരാജയെയും പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയെയും തള്ളിപ്പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപത്രാധിപരായ മുഖപത്രമാണ് കേരള പൊലീസിനെയിപ്പോൾ വിമർശിച്ച് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

പൊലീസിന്റെ പ്രവർത്തനത്തിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങൾ ഇടതുസർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നുവെന്നത് ഖേദകരമാണ്. പരിഷ്കരണങ്ങളിലൂടെ കേരള പൊലീസിനെ പാൽപായസമാക്കിയിട്ടുണ്ടെങ്കിലും എത്ര രുചികരമായി പാകം ചെയ്ത പാൽപ്പായസവും അപ്പാടെ വിഷലിപ്തമാക്കാൻ ഒരു തുള്ളി വിഷം മതിയാവും. ആലുവയിലെ നിയമവിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ പേര് ആത്മഹത്യാക്കുറിപ്പിൽ സ്ഥാനം പിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകക്കേസന്വേഷണത്തിൽ വിവരശേഖരണം നടത്തുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണമുയർന്നിരുന്നു. ഇയാളെ ക്രമസമാധാനച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും എസ്.പി റിപ്പോർട്ട് നൽകിയതായി വാർത്തയുണ്ടായി.

കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ചയും തൊഴിൽപരമായ നിരുത്തരവാദിത്വവും അനധികൃതസ്വത്ത് സമ്പാദന ആരോപണവും ഇയാൾക്ക് നേരെ ഉന്നയിക്കപ്പെട്ടു. ഇത്തരക്കാർ പൊലീസിന്റെ സൽപ്പേരിന് മാത്രമല്ല, ജനാധിപത്യസമൂഹത്തിന് തന്നെ അപമാനമാണ്. സമൂഹത്തിൽ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം വേലി വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് അധ:പതിക്കാനനുവദിച്ചുകൂടാ. കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ മരിക്കാനിടയായതും മോൻസൻ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമടക്കം പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണ്. സമൂഹത്തിന്റെ ഉത്കണ്ഠകൾ ദൂരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിറുത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയസർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ ഓർമ്മിപ്പിച്ചു.

 പൊ​ലീ​സി​നെ​തി​രായവി​മ​ർ​ശ​നം​ ​പാ​ർ​ട്ടി നി​ല​പാ​ട് ​:​ ​കാ​നം

പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​കു​ന്ന​ ​തെ​റ്റാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​വി​മ​ർ​ശ​ന​മ​ല്ലെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു. ​ആ​ലു​വ​യി​ലെ​ ​യു​വ​തി​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പൊ​ലീ​സി​നെ​ ​വി​മ​ർ​ശി​ച്ച് ​പാ​ർ​ട്ടി​ ​പ​ത്ര​മാ​യ​ ​ജ​ന​യു​ഗ​ത്തി​ൽ​ ​വ​ന്ന​ ​മു​ഖ​പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തെ​റ്റാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​യാ​ണ്.​ ​പൊ​ലീ​സി​ന്റെ​ ​തെ​റ്റാ​യ​ ​ന​ട​പ​ടി​ക​ളെ​യാ​ണ് ​പ​ത്രം​ ​വി​മ​ർ​ശി​ച്ച​ത്.​ ​പാ​ർ​ട്ടി​യു​ടെ​ ​മു​ഖ​പ​ത്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​അ​ത് ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ടാ​ണ്- കാ​നം​ ​പ​റ​ഞ്ഞു കെ​ ​-​ ​റെ​യി​ൽ​ ​സം​ബ​ന്ധി​ച്ച് ​യു​വ​ക​ലാ​സാ​ഹി​തി​യു​ടെ​ ​നി​ല​പാ​ട് ​സി.​പി.​ഐ​യു​ടേ​ത​ല്ല.​ ​ശാ​സ്ത്ര​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​പോ​ലെ​ ​സ്വ​ത​ന്ത്ര​ ​സം​ഘ​ട​ന​യാ​ണ് ​യു​വ​ക​ലാ​സാ​ഹി​തി.​ ​ഓ​രോ​ ​വി​ഷ​യ​ത്തി​ലും​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​സ്വ​ത​ന്ത്ര​ ​നി​ല​പാ​ടു​ക​ളു​ണ്ട്.​ ​കെ​ ​-​ ​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ലും​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ഒ​ത്തി​രി​ ​ആ​ശ​ങ്ക​ക​ളു​ണ്ട്.​ ​അ​തെ​ല്ലാം​ ​പ​രി​ഹ​രി​ച്ചേ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കൂ​വെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.