സി.ഐയുടെ സസ്‌പെൻഷൻ കോൺഗ്രസിന്റെ വിജയം: കെ. സുധാകരൻ

Saturday 27 November 2021 12:16 AM IST

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനിരയായ ആലുവയിലെ നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ തയ്യാറായത് കോൺഗ്രസിന്റെ ഉജ്ജ്വല പോരാട്ടത്തിന്റെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.ഐയെ ആദ്യമേ സസ്പെൻഡ് ചെയ്യാനുള്ള വിവേകം സർക്കാർ കാട്ടണമായിരുന്നു. വൈകിയെങ്കിലും സസ്പെൻഡ് ചെയ്തതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. നീതി നിഷേധിക്കപ്പെടുന്നിടത്തെല്ലാം കോൺഗ്രസ് പോർമുഖം തുറക്കും.

സത്യത്തിനും നീതിക്കുമായുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ ജലപീരങ്കിയും ഗ്രനേഡും ലാത്തിച്ചാർജും പ്രയോഗിച്ച് തകർക്കാനാണ് മുഖ്യമന്ത്രിയുടെ പൊലീസ് ശ്രമിച്ചത്. സമരത്തിന് നേതൃത്വം നൽകിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കേസിൽ സി.ഐക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് വന്നപ്പോൾ അയാളെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി പിണറായി സർക്കാർ ആദരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷണപ്രഹസനം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ തുനിഞ്ഞു. പൊലീസുദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളാകുമ്പോൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണ്. അതിനാൽ ജുഡിഷ്യൽ അന്വേഷണം ഇതിലുണ്ടാവണം.

സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. വാ തുറന്നാൽ ന്യായീകരിച്ച് അപകടത്തിലാകുമെന്ന ബോദ്ധ്യമുള്ളതിനാലാണ് പ്രതികരിക്കാത്തത്. കുറ്റക്കാരെ സംരക്ഷിക്കാനായി അന്വേഷണത്തിൽ വെള്ളം ചേർത്താൽ മോഫിയയുടെ കുടുംബത്തിന് നീതിയുറപ്പാക്കാൻ കോൺഗ്രസ് വീണ്ടും പ്രക്ഷോഭം നടത്തും.

 സ​ർ​ക്കാ​രി​നെ​ ​തി​രു​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ്

​ആ​ലു​വ​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ന​ട​ത്തി​യ​ ​സ​മ​ര​മാ​ണ് ​സി.​ഐ​യെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് ​തെ​റ്റ് ​തി​രു​ത്തി​ച്ച​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.
സ്ത്രീ​സു​ര​ക്ഷാ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​യു.​ഡി.​എ​ഫും​ ​കോ​ൺ​ഗ്ര​സും​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും.​ ​ഉ​ത്ര​ ​കൊ​ല​ക്കേ​സി​ലു​ൾ​പ്പെ​ടെ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളാ​ണ് ​സം​ര​ക്ഷി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​അ​ക്ര​മി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ക​യും​ ​നി​ര​പ​രാ​ധി​ക​ളെ​ ​ശി​ക്ഷി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​സം​വി​ധാ​ന​മാ​ണു​ള്ള​ത്.​ ​സ്‌​റ്റേ​ഷ​നു​ക​ളി​ൽ​ ​പാ​ർ​ട്ടി​യാ​ണ് ​ഭ​ര​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​ണോ​ ​വേ​ണ്ട​യോ​യെ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​തും​ ​പാ​ർ​ട്ടി​യാ​ണ്.​ ​പ​ഴ​യ​കാ​ല​ ​സെ​ൽ​ ​ഭ​ര​ണ​ത്തി​ലേ​ക്ക് ​കേ​ര​ള​ത്തെ​ ​തി​രി​ച്ചു​ ​കൊ​ണ്ടു​പോ​കാ​ൻ​ ​പ്ര​തി​പ​ക്ഷം​ ​അ​നു​വ​ദി​ക്കി​ല്ല.

Advertisement
Advertisement