മുല്ലപ്പെരിയാർ : മരംമുറിക്കണമെന്ന് തമിഴ്നാട്

Saturday 27 November 2021 12:20 AM IST

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ അണക്കെട്ട് ശക്തിപ്പെടുത്താനുള്ള സാധനങ്ങൾ കൊണ്ടുപോകാൻ മുല്ലപ്പെരിയാർ-വള്ളക്കടവ് ഭാഗത്ത് വനത്തിലൂടെ റോഡ് നിർമ്മിക്കാനും ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകാനും അടിയന്തരമായി കേരളത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുൻപ് നൽകിയ സത്യവാങ്മൂലങ്ങളിലെ ആവശ്യങ്ങളാണ് തമിഴ്നാട് ആവർത്തിച്ചിരിക്കുന്നത്.

നിലവിൽ 142 അടിയായി നിജപ്പെടുത്തിയ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യം നേടുന്നത് മുന്നിൽ കണ്ടാണ് സുപ്രീംകോടതിയിൽ തമിഴ്നാടിന്റെ നീക്കം. ജലനിരപ്പ് 152 അടിയായി വർദ്ധിപ്പിക്കാൻ ബേബി ഡാം അടക്കം ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി നേരത്തേ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഈ നിർദ്ദേശം തടസപ്പെടുത്താൻ കേരളം ബേബി ഡാമിലെ മരംമുറിക്കൽ അനുവദിക്കുന്നില്ലെന്നും സാധനങ്ങൾ കൊണ്ടുപോകാൻ വനത്തിലൂടെയുള്ള റോഡ് നിർമ്മിക്കുന്നില്ലെന്നുമാണ് തമിഴ്നാടിന്റെ പരാതി. ഇക്കാര്യങ്ങൾ പരിഗണിച്ച് അടിയന്തര നിർദ്ദേശം നൽകണമെന്നാണ് പുതിയ ഹർജി.

Advertisement
Advertisement