ആർത്തവകാലത്ത് ലൈംഗികബന്ധത്തെ കുറിച്ച് സ്‌ത്രീകളുടെ അനുഭവം ഇതാണ്; ബഹുഭൂരിപക്ഷം സ്‌ത്രീകളും പറയുന്നത് ഈ അഭിപ്രായം

Friday 26 November 2021 11:33 PM IST

ആർത്തവകാലത്തെ ലൈംഗികബന്ധത്തിൽ സ്‌ത്രീകൾ അധികം തൽപരരല്ലെന്ന് സർവെ ഫലം. വ്യത്യസ്‌തയിടങ്ങളിലെ 2000ത്തോളം സ്‌ത്രീകളിൽ നടത്തിയ സർവെയിലാണ് ആർത്തവകാലത്ത് പകുതിയോടടുത്ത് സ്‌ത്രീകൾ(42 ശതമാനം) ആർത്തവകാലത്ത് ലൈംഗികബന്ധത്തെക്കുറിച്ച് ആലോചിക്കാൻ തന്നെ ഇഷ്‌ടപ്പെടുന്നില്ലെന്ന് വ്യക്തമായത്. 47 ശതമാനം പേർ അത്തരത്തിൽ ബന്ധത്തെക്കുറിച്ച് ലജ്ജയോടെയാണ് പ്രതികരിച്ചത്. ഇവരിൽ 22 ശതമാനം പേർ ഇത്തരത്തിലെ ശാരീരികബന്ധം വൃത്തികേട് എന്നാണ് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ ഇക്കാര്യം ആലോചിക്കുന്നതേ വെറുപ്പുളവാക്കുന്നുവെന്നും പ്രതികരിച്ചു.

ആർത്തവകാലത്തെ സ്വയംഭോഗവും ലൈംഗികതയും വേദനസംഹാരിയാണെന്ന് 28 ശതമാനം പേർ വിശ്വസിക്കുന്നു. ആർത്തവകാലത്ത് 54 ശതമാനം സ്‌ത്രീകളും വീർപ്പുമുട്ടുന്നതായും 48 ശതമാനം പേർക്കും പ്രകോപനമുണ്ടാകുന്നതായും 43 ശതമാനം പേർക്കും ഒന്നിലും വലിയ ആകർഷണമുള‌ളതായി തോന്നുന്നില്ലെന്നും അഭിപ്രായപ്പെട്ടു. 26 ശതമാനം പേർക്ക് ആ വികാരം വൃത്തികേടായാണ് തോന്നിയത്. സ്‌ത്രീകളിൽ 18നും 24നുമിടയിൽ പ്രായമുള‌ള സ്‌ത്രീകൾക്കാണ് ആർത്തവകാലത്ത് ഏറ്റവുമധികം ലൈംഗികബന്ധം സാദ്ധ്യമാകുന്ന വിഭാഗം.

എന്നാൽ പുരുഷന്മാർക്ക് ആർത്തവകാലത്തെ കുറിച്ച് അഭിപ്രായം മ‌റ്റൊന്നാണ്. 39 ശതമാനം പുരുഷന്മാരും പങ്കാളിയുടെ ആർത്തവകാലത്ത് ലൈംഗികബന്ധത്തിന് താൽപര്യമില്ലാത്തരാണ്. 67 ശതമാനം പേർ ബാഹ്യമായ ശരീരബന്ധത്തിന് പോലും നിർബന്ധിക്കാറില്ല. എന്നാൽ 33 ശതമാനം പുരുഷന്മാർ ആർത്തവ കാലത്ത് സ്‌ത്രീകൾക്ക് രതിമൂർച്ഛ പെട്ടെന്ന് സാദ്ധ്യമാകുമെന്ന് കരുതുന്നു. ഇക്കാര്യത്തിൽ എന്നാൽ പുരുഷന്മാർ‌ മുൻപുള‌ള കാലങ്ങളിലേതിനെക്കാൾ കൃത്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.

Advertisement
Advertisement