കൊ​ല​പാ​ത​ക​ശ്ര​മം​:​ ​എ​ഴു​ ​പേ​ർ​ ​പി​ടി​യിൽ

Saturday 27 November 2021 1:56 AM IST

കാ​ല​ടി​:​ ​മ​റ്റൂ​ർ​ ​കു​റ്റി​ല​ക്ക​ര​യി​ൽ​ ​യു​വാ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​ഏ​ഴു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​മ​റ്റൂ​ർ​ ​തേ​വ​ർ​ ​മ​ഠം​ ​പു​ളി​യാ​മ്പി​ള്ളി​ ​വീ​ട്ടി​ൽ​ ​അ​മ​ൽ​ ​ബാ​ബു​ ​(24​),​ ​സ​ഹോ​ദ​ര​ൻ​ ​അ​ഖി​ൽ​ ​ബാ​ബു​ ​(27​),​ ​മ​രോ​ട്ടി​ച്ചോ​ട് ​നാ​ല് ​സെ​ന്റ് ​കോ​ള​നി​യി​ൽ​ ​തെ​ക്കും​ ​ത​ല​വീ​ട്ടി​ൽ​ ​സ​നു​ ​സെ​ബാ​സ്റ്റ്യ​ൻ​ ​(27​),​ ​തേ​വ​ർ​ ​മ​ഠം​ ​ചേ​രാ​മ്പി​ള്ളി​ ​വീ​ട്ടി​ൽ​ ​ശ​ര​ത് ​(26​),​ ​പി​രാ​രൂ​ർ​ ​മു​ണ്ട​പ്പി​ള്ളി​ ​വീ​ട്ടി​ൽ​ ​അ​രു​ൺ​ ​(25​),​ ​പി​രാ​രൂ​ർ​ ​മ​ന​ക്കേ​ത്തു​ ​മാ​ലി​ ​വി​വേ​ക് ​(26​),​ ​നാ​യ​ത്തോ​ട് ​ആ​റ് ​സെ​ൻ​റ് ​കോ​ള​നി​ ​ചെ​ല്ലി​യാം​പ​റ​മ്പി​ൽ​ ​സു​ധീ​ഷ് ​(26​)​ ​എ​ന്നി​വ​രെ​യാ​ണ് ​കാ​ല​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. വേ​ഗ​ത്തി​ൽ​ ​സ്കൂ​ട്ട​റോ​ടി​ച്ചെ​ന്ന് ​പ​റ​ഞ്ഞ് ​കു​റ്റി​ല​ക്ക​ര​ ​സ്വ​ദേ​ശി​ ​റോ​മി​യോ,​ ​സു​ഹൃ​ത്ത് ​ജ​രാ​ൾ​ഡ് ​എ​ന്നി​വ​രെ​ ​സം​ഘം​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​റോ​മി​യോ​ക്ക് ​ക​ഴു​ത്തി​ന് ​പി​ന്നി​ൽ​ ​ആ​ഴ​ത്തി​ൽ​ ​കു​ത്തേ​റ്റി​ട്ടു​ണ്ട്.​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​മൂ​ന്നു​ ​സ്കൂ​ട്ട​റു​ക​ളി​ലാ​യി​ ​ര​ക്ഷ​പ്പെ​ട്ട​ ​സം​ഘ​ത്തെ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​കാ​ർ​ത്തി​ക്കി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​ ​അ​ഖി​ൽ​ ​മൂ​ന്നു​ ​കേ​സി​ലും,​ ​ശ​ര​ത്,​ ​സു​ധീ​ഷ് ​എ​ന്നി​വ​ർ​ ​ഓ​രോ​ ​കേ​സി​ലും​ ​പ്ര​തി​യാ​ണ്.