ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Saturday 27 November 2021 2:00 AM IST
നാഗർകോവിൽ: ഒ.എൽ.എക്സ് അടക്കമുള്ള ആപ്പുകളിലൂടെ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചയാളെ തമിഴ്നാട് സൈബർ ക്രൈെം ടീം അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശി നേഷയന്റെ മകൻ സുരേഷാണ് (41) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം എ.ഡി.എസ്.പി സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.