കച്ച് തീരത്ത് കപ്പലുകൾ കൂട്ടിയിടിച്ചു; എണ്ണ ചോർച്ച

Sunday 28 November 2021 3:40 AM IST

അഹ്‌മ്മദാബാദ്​: ഗുജറാത്തിലെ കച്ച്​ തീരത്ത് വെള്ളിയാഴ്ച രാത്രി രണ്ട്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുകപ്പലുകളിൽ നിന്നും എണ്ണചോരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എം.വി.എസ് ഏവിയേറ്റർ,​ അറ്റ്ലാന്റിക് ഗ്രേസ് എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചത്. ​ പരി​ക്കുകളോ മറ്റ്​ അപകടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. പ്രദേശം കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണത്തിലാണ്. അടിയന്തര ആവശ്യ​ങ്ങൾക്കായി പ്രദേശത്ത്​ കോസ്റ്റ്​ ഗാർഡിന്റെ കപ്പലുകളും മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ എണ്ണവ്യാപാര പാതകളിലൊന്നാണ് കച്ച്. ഇവിടെ മുൻകാലങ്ങളിലും സമാനമായ അപകടങ്ങൾ സംഭവിച്ചിരുന്നു.

Advertisement
Advertisement