നീരജ് മാധവിന്റെ നായികയായി അപർണ ബാലമുരളി

Sunday 28 November 2021 4:30 AM IST

ചാർളി ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീരജ് മാധവും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്നു. നീരജും അപർണയും നായികാ നായകൻമാരായി അഭിനയിക്കുന്നത് ആദ്യമാണ്. വിജയരാഘവൻ, സ്‌മിനോ സിജു എന്നിവരാണ് മറ്റു താരങ്ങൾ. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തിറങ്ങും. അതേസമയം ഇടവേളക്കുശേഷം നീരജ് മാധവ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഗൗതമിന്റെ രഥമാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. ദി ഫാമിലി മാൻ എന്ന വെബ് സീരിസിലൂടെ നീരജ് ബോളിവുഡിലും ശ്രദ്ധേയനാണ്. 'പണി പാളി" എന്ന റാപ്പ് പാട്ടിന്റെ രണ്ടാം ഭാഗവുമായി അടുത്തിടെ താരം എത്തിയിരുന്നു. ആദ്യഭാഗത്തിന്റെ സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിച്ചു.