എൻജിൻ തകരാർ: വിമാനം നിലത്തിറക്കി

Sunday 28 November 2021 1:26 AM IST

നാഗ്​പൂർ: 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന്​ പാട്​നയിലേക്ക്​ പോയ ഗോ എയർ ജി 8-873 വിമാനം നാഗ്​പൂരിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് വിമാനം നിലത്തിറക്കിയത്. തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നാഗ്​പൂർ വഴി തിരിച്ചുവിട്ടത്. വൈകുന്നേരം 4.45ന്​ യാത്രക്കാർക്കായി പ്രത്യേക വിമാന സവീസ്​ ക്രമീകരിച്ചു. എൻജിനിയറിംഗ്​ സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും ഗോ എയർ അറിയിച്ചു.

Advertisement
Advertisement