509 പേർക്ക് കൊവിഡ്

Saturday 27 November 2021 9:50 PM IST

തൃശൂർ : ജില്ലയിൽ 509 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 512 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5066 ആണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,40,348 ആണ്. 5,33,404 പേരാണ് ആകെ രോഗമുക്തരായത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 501 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മാ​ർ​ ​ആ​ൻ​ഡ്രൂ​സി​നെ​ ​ത​ട​ഞ്ഞു​ ​വ​ച്ചു

തൃ​ശൂ​ർ​ ​:​ ​കു​ർ​ബാ​ന​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പി​ലാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പു​രോ​ഹി​ത​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്തി​നെ​ ​ത​ട​ഞ്ഞു​വെ​ച്ചു.​ ​ബി​ഷ​പ്പ് ​ഹൗ​സി​ലെ​ത്തി​യാ​ണ് ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ഇ​ന്ന് ​മു​ത​ൽ​ ​പു​തി​യ​ ​രീ​തി​യി​ലു​ള്ള​ ​കു​ർ​ബാ​ന​ ​ന​ട​പ്പി​ൽ​ ​വ​രു​മെ​ന്ന​ ​സ​ർ​ക്കു​ല​ർ​ ​ആ​ർ​ച്ച് ​എ​ല്ലാ​ ​പ​ള്ളി​ക​ളി​ലേ​ക്കും​ ​അ​യ​ച്ചി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​ഒ​രു​ ​കൂ​ട്ടം​ ​പു​രോ​ഹി​ത​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.

പൈ​തൃ​കം​ ​പു​ര​സ്‌​കാ​രം
ക​ലാ​മ​ണ്ഡ​ലം​ ​ഗോ​പി​ക്ക്

തൃ​ശൂ​ർ​ ​:​ ​ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ​പൈ​തൃ​കം​ ​ഗു​രു​വാ​യൂ​ർ​ ​മ​ഹ​ത് ​വ്യ​ക്തി​ക​ൾ​ക്ക് ​ന​ൽ​കി​വ​രാ​റു​ള്ള​'​ ​ക​ർ​മ്മ​ശ്ര​ഷ്ഠ​'​ ​പു​ര​സ്‌​കാ​രം​ ​ഈ​ ​വ​ർ​ഷം,​ ​ക​ഥ​ക​ളി​ ​ആ​ചാ​ര്യ​ൻ​ ​ക​ലാ​മ​ണ്ഡ​ലം​ ​ഗോ​പി​ക്ക് ​ന​ൽ​കും.​ ​പ​തി​നാ​യി​ര​ത്തി​യൊ​ന്ന് ​രൂ​പ​യും,​ ​പ്ര​ശ​സ്തി​പ​ത്ര​വും,​ ​പൊ​ന്നാ​ട​യും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങി​യ​താ​ണ് ​പു​ര​സ്‌​കാ​രം.​ ​ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ ​നാ​ളി​ൽ​ ​ഗു​രു​വാ​യൂ​ർ​ ​രു​ഗ്മ​ണി​ ​റീ​ജ​ൻ​സി​യി​ൽ​ ​വെ​ച്ച്,​ ​പൈ​തൃ​കം​ ​ഗു​രു​വാ​യൂ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സ്വാ​മി​ ​ഉ​ദി​ത് ​ചൈ​ത​ന്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഗീ​താ​ജ്ഞാ​ന​സ​ദ​സ്സി​ൽ​ ​പു​ര​സ്‌​കാ​ര​ദാ​നം​ ​നി​ർ​വ​ഹി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​മ​ത്സ​ര​വും​ ​ന​ട​ക്കും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പൈ​തൃ​കം​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​അ​ഡ്വ.​ ​ര​വി​ ​ച​ങ്ക​ത്ത്,​ ​സെ​ക്ര​ട്ട​റി​ ​മ​ധു.​ ​കെ.​ ​നാ​യ​ർ,​ ​ഖ​ജാ​ൻ​ജി​ ​കെ.​ ​കെ.​ ​ശ്രീ​നി​വാ​സ​ൻ,​ ​ക​ൺ​വീ​ന​ർ​ ​ശ്രീ​കു​മാ​ർ​ ​പി.​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement