ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു, പാർട്ടിക്കാർ വിളിച്ചാലും ഫോൺ എടുക്കില്ല, മന്ത്രി വീണാ ജോർജിനെതിരെ ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷ വിമർശനം

Saturday 27 November 2021 9:54 PM IST

പത്തനംതിട്ട: സിപിഎം ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാജോർജിനെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചതായി റിപ്പോർട്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തതായിരുന്നു ആദ്യ വിമർശനം. സമ്മേളനത്തിൽ പങ്കെടുത്ത മിക്ക പ്രതിനിധികളും സത്യപ്രതിജ്ഞയുടെ കാര്യത്തിൽ മന്ത്രിയെ വിമർശിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ അംഗങ്ങൾ ആവശ്യത്തിന് വിളിച്ചാൽ മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന് വിമർശിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാലും മന്ത്രി ഫോൺ എടുക്കില്ലെന്നായിരുന്നു പരാതി. ഇതുമൂലം ഇവരിൽ പാർട്ടിപ്രവർത്തകർക്ക് വലിയ അവമതിപ്പുണ്ടായെന്നും ആരോപണമുയർന്നു. ഇത് പാർട്ടി വോട്ടുകൾ ചോരാനും ഇടയാക്കി. നിലവിൽ പത്തനംതിട്ട ഏരിയ കമ്മി‌റ്റി അംഗമാണ് വീണാ ജോർജ്.