വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
Sunday 28 November 2021 12:45 AM IST
തിരുവനന്തപുരം: നേമത്ത് വീട് കുത്തിത്തുറന്ന് പണവും ടെലിവിഷനും കവർന്ന പ്രതി പിടിയിൽ. കാരയ്ക്കാമണ്ഡപം കുടത്തറവിളാകത്ത് ചാനൽകര വീട്ടിൽ കറുപ്പായിയെന്ന സുധീറാണ് (41) നേമം പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 24 ന് രാത്രിയിലാണ് സംഭവം. ഊക്കോട് സ്വദേശി കൃഷ്ണനുണ്ണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നേമം എസ്.എച്ച്.ഒ ആർ. രഗീഷ് കുമാർ, എസ്.ഐ പ്രസാദ്, എ.എസ്.ഐ പത്മകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.