വാക്ക് ഇൻ ഇന്റർവ്യൂ

Sunday 28 November 2021 2:03 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിർദ്ദിഷ്ഠ യോഗ്യതയുള്ളവരിൽ നിന്ന് വാക്ക് ഇൻ ഇന്റർവ്യു മഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 30ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിലെ ന്യൂട്രീഷൻ ഹാളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്ലസ് ടു, ഡി.എച്ച്.ഐ കോഴ്സ്, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയുടെ യോഗ്യത. കൊവിഡ് ബ്രിഗഡിൽ ജോലി ചെയ്തവർക്ക് മുൻഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കൊവിഡ് ബ്രിഗഡിലൂടെ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിൽ ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.