അംബേദ്കർ പാർലമെന്റ്

Sunday 28 November 2021 2:04 AM IST

തിരുവനന്തപുരം: ഡോ.അംബേദ്കർ നാഷണൽ എസ്.സി/എസ്.ടി പാർലമെന്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അംബേദ്കർ പാർലമെന്റ് ഡിസംബർ ഒന്നിന് രാവിലെ 10ന് പ്രസ് ക്ളബ്ബിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും.പി.കെ. റോസി എന്ന സിനിമയുടെ സംവിധായകൻ ശശി നടുക്കാട്,നിർമ്മാതാവ് ഡി.ഗോപകുമാർ തുടങ്ങിയവരെ അംബേദ്കർ ഹൈയസ്‌‌റ്റ് എക്‌‌സലൻസ് അവാർഡ് നൽകി ആദരിക്കുമെന്ന് ഫെഡറേഷൻ നാഷണൽ വർക്കിംഗ് ചെയർമാൻ കെ.രാമൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.ആർ.നാണുക്കുട്ടൻ, വനിതാവേദി സെക്രട്ടറി ബേബി ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.