അനുമതിയില്ലാതെ പുരയിടത്തിൽ റോഡ് വെട്ടാൻ ശ്രമം, തടയാൻ ശ്രമിച്ച യുവതിക്ക് നേരെ മൺവെട്ടികൊണ്ട് ആക്രമണം

Sunday 28 November 2021 10:23 AM IST

കോഴിക്കോട്: പുരയിടത്തിൽ റോഡ് വെട്ടുന്നത് തടയാൻ ശ്രമിച്ച യുവതിയ്ക്ക് നേരെ ആക്രമണം. ഇരിങ്ങൽ കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് മൺവെട്ടി കൊണ്ട് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. അനുമതിയില്ലാതെ ഇവരുടെ പറമ്പിലൂടെ ചിലർ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടി. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടിക്കുമെന്നും, അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement