പഠനോപകരണ വിതരണം
Monday 29 November 2021 2:03 AM IST
ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ ചടങ്ങ് വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ് വി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഠനോപകരണങ്ങളുടെ വിതരണം വി. ശശി എം.എൽ.എയും ചികിത്സാ ധനസഹായ വിതരണം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലും നിർവഹിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സുര, അംബിക, ലിസി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമിതി ജോയിന്റ് സെക്രട്ടറി അഡ്വ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ജി. സുഗുണനാണ് പഠനോപകരണങ്ങൾ സ്‌പോൺസർ ചെയ്‌തത്.