ദാരിദ്രരെ കണ്ടെത്താനുള്ള പരിശീലനം തുടങ്ങി
Monday 29 November 2021 2:02 AM IST
വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ അതി ദാരിദ്രരെ കണ്ടെത്താനുള്ള വാർഡ് സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ശശികല, അൽഫോൺസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹേഷ്, എൽ. ഉഷ, സി. സിന്ധു, സുമൽ രാജ് തുടങ്ങിയവർ സംസാരിച്ചു. കിലാ ഫാക്കൽറ്റി അംഗങ്ങളായ സുരേഷ്, അനിൽ കുമാർ, റിസോഴ്സ് പേഴ്സൺമാരായ ദീപ നീലാജ്ഞനം, ലത ഗോപകുമാർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. മുക്കോലവിള രാജേഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കലാറാണി നന്ദിയും രേഖപ്പെടുത്തി. രണ്ടംഘട്ട പരിശീലനം 30ന് ചെമ്പൂര് ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും.