അമ്പലപ്പുഴ തെക്ക് മലേറിയ വിമുക്ത ഗ്രാമപഞ്ചായത്ത്

Monday 29 November 2021 12:00 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് മലേറിയ വിമുക്ത ഗ്രാമപഞ്ചായത്താകുന്നതിന് മുന്നോടിയായി എട്ട് വാർഡുകൾ മലേറിയ വിമുക്ത വാർഡുകളായി പ്രഖ്യാപിച്ചു. കരുമാടി, കോമന സബ് സെന്ററുകൾക്ക് കീഴിലുള്ള 5, 6, 7, 8, 9, 10, 11, 13 വാർഡുകളാണ് മലേറിയ വിമുക്ത വാർഡുകളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത പ്രഖ്യാപിച്ചത്. മലേറിയ പരത്തുന്ന കൊതുകുകളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ആലപ്പുഴ ജില്ലാ കൊതുക് നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും രക്തപരിശോധന നടത്തി. തുടർന്നാണ് മലേറിയ മൂലം രോഗം, മരണം, രോഗപ്പകർച്ച എന്നിവയില്ലെന്ന് സ്ഥിരീകരിച്ചത്. പഞ്ചായത്ത് തല പ്രഖ്യാപനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം നടത്തിയത്.

Advertisement
Advertisement