ശരി ഹ്രസ്വചിത്രത്തിന് എക്സലൻസ് അവാർഡ്
Monday 29 November 2021 3:45 AM IST
ബാലരാമപുരം: സൗത്ത് ഇൻഡ്യൻ സിനിമ ടെലിവിഷൻ അക്കാഡമി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശരി ഹ്രസ്വചിത്രത്തിന് എക്സലൻസ് അവാർഡ്. കുട്ടികളുടെ ഓൺലൈൻ പഠനം പ്രമേയമായി 4 മിനിട്ട് 44 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിൽ സർക്കാർ സ്കൂളുകളുടെ മികവ് ശ്രദ്ധേയമായി അവതരിപ്പിച്ചിട്ടുണ്ട്. പൂർണമായും മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്. ഭാരത് ഭവനിൽ അശ്വമേധം ഫെയിം ജി.എസ്. പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എയിൽ നിന്ന് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച സുദർശനൻ റസ്സൽപ്പുരം അവാർഡ് ഏറ്റുവാങ്ങി. ചിത്രത്തിന്റെ അസോസിയേഷൻ ഡയറക്ടർ അനീഷ്കുമാറും കാമറ, എഡിറ്റിംഗ് ശരൺ ഇൻഡോ കേരയുമാണ്. നരേഷൻ കൈകാര്യം ചെയ്തത് കവി ഉദയൻ കൊക്കോടാണ്.