എൻ.സി.സി ദിനാഘോഷം

Monday 29 November 2021 2:49 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെയും കേരള എൻ.സി.സി ബറ്റാലിയന്റെയും സംയുക്താഭിമുഖ്യത്തിൽ എൻ.സി.സി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിൾ റാലി നഗരസഭാ ചെയ‌ർമാൻ പി.കെ. രാജ്മോഹൻ, നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ. സാദത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ജോസ് ഫ്രാങ്ക്ളിൻ, മഞ്ചത്തല സുരേഷ്, കേണൽ ജോണി തോമസ്, മധുകുമാരൻ നായർ, ജി.എസ്. കല, വി,എസ്. ഷൈൻ, പൂർവ എൻ.സി.സി കേഡറ്റ് ഹരികൃഷ്ണൻ (രാമേശ്വരം ഹരി) എന്നിവർ പങ്കെടുത്തു.