സി.പി.എം ജില്ലാസമ്മേളനം: യൂത്ത് പ്രൊഫഷണൽ മീറ്റ്

Sunday 28 November 2021 10:33 PM IST
യൂത്ത് പ്രൊഫഷണൽ മീറ്റ് കേന്ദ്രക്കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:സി .പി . എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് എരിപുരം മാടായി ബാങ്ക് പി .സി. സി ഹാളിൽ സംഘടിപ്പിച്ച യൂത്ത് പ്രൊഫഷണൽ മീറ്റ് കേന്ദ്രക്കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പശ്ചാത്തല സൗകര്യം കണക്കിലെടത്ത് സമ്പദ് ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ടി. വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ .വി. നാരായണൻ , പി .പി. ദാമോദരൻ ,എം. വിജിൻ എം. എൽ. എ ,ഡോ. സരിൻ ,ഡോ. ഷെറി ജിൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ .പത്മനാഭൻ സ്വാഗതം പറഞ്ഞു. ഡോ. കെ .എം. ആതിര അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറി.