ഗർഭനിരോധന ഉറകൾ ഉപയോഗിക്കുമ്പോൾ ഈയൊരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

Sunday 28 November 2021 11:05 PM IST

ഗർഭനിരോധനത്തിനായി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാർഗമാണ് ഗർഭനിരോധന ഉറകൾ. സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ലൈംഗിക രോഗങ്ങൾ തടയുന്നതിനും ഗർഭനിരോധന ഉറകൾ ഫലപ്രദമാണ്. എന്നാൽ കോണ്ടം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമായിരിക്കും ഉണ്ടാകുക.

കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ അവ കേടായി പോയേക്കാം. ഇതുവഴി അവ ധരിക്കാനും ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. സുരക്ഷിതത്വം കുറയുകയും ചെയ്യും. സ്ത്രീകളുടെ അണ്ഡത്തെ ബീജസങ്കലനം ചെയ്യുന്നതിൽ നിന്നും തടയാനും ലൈംഗിക രോഗങ്ങൾ പകരുന്നത് തടയാനും കോണ്ടത്തിന്റെ ഉപയോഗം വഴി കഴിയും. സാധാരണയായി 99 ശതമാനം കേസുകളിലും ഇത് ഫലപ്രദമാണ്. ചില സന്ദർഭങ്ങളിൽ ഒഴികെ, ഇവ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമാണ്. എന്നാൽ കോണ്ടം ഉപയോഗിക്കുന്നത് വഴി ചില പാർശ്വഫലങ്ങളും ഉണ്ടായേക്കാം.

നേർത്ത ലാറ്റക്സ് (റബ്ബർ), പോളിയുറതെയ്ൻ അല്ലെങ്കിൽ പോളിസോപ്രീൻ ഉപയോഗിച്ചാണ് കോണ്ടം നിർമ്മിക്കുന്നത്. എന്നാൽ ലാറ്റക്സ് ചിലരിൽ അലർജിക്ക് കാരണമാകാറുണ്ട്. ഇത് തിണർപ്പ്, തൊലി ചുവന്ന് തടിക്കൽ എന്നിവയിലേക്കും നയിച്ചേക്കാം. കൂടാതെ ചിലർക്ക് ജലദോഷവും ഇതുവഴി ഉണ്ടാകാം. എന്നാൽ ചില രോഗികളിൽ, അലർജി ശ്വസന ശ്വാസനാളങ്ങളെ ബാധിക്കുകയും വ്യക്തികളുടെ രക്തസമ്മർദ്ദം കുറയാൻ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലാറ്റക്സ് അലർജിയുണ്ടെങ്കിൽ, നിങ്ങൾ പോളിയൂറതെയ്ൻ അല്ലെങ്കിൽ ലാംബ്‌സ്കിൻ കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഇവ രണ്ടും ലാറ്റക്സ് കോണ്ടത്തേക്കാൾ ചെലവേറിയതാണ്.

നിലവിൽ വിപണിയിൽ ലഭിക്കുന്ന കോണ്ടം വളരെ നേർത്തതായാണ് നിർമ്മിക്കുന്നത്. ചിലർ കോണ്ടം ഉപയോഗിക്കമ്പോൾ സംവേദനക്ഷമത കുറയുന്നുവെന്ന് പരാതിപ്പെടാറുണ്ട്.

ഗർഭനിരോധന മാർഗമായി കോണ്ടം ഉപയോഗിക്കുന്നുവെങ്കിലും ഗർഭധാരണവും ലൈംഗിക രോഗബാധയും തടയുന്നതിന് ഇത് 100% ഫലപ്രദമല്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടമ്പോൾ, കോണ്ടം കേടാകുകയോ അല്ലെങ്കിൽ ഊരിപ്പോവുകയോ ചെയ്താൽ, ഗർഭധാരണത്തിനും ലൈംഗിക രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്.

പുരുഷ കോണ്ടം സ്ഖലനം കഴിഞ്ഞ് ഉടൻ തന്നെ ലൈംഗികാവയവത്തിൽ നിന്ന് നീക്കം ചെയ്യണം. ലിംഗത്തിന് ഉദ്ധാരണം നഷ്ടപ്പെട്ടാൽ കോണ്ടത്തിൽ നിന്ന് ബീജം യോനിയിലേക്ക് എത്താനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് അനാവശ്യ ഗർഭധാരണത്തിനും ലൈംഗിക രോഗങ്ങൾക്കും ഇടയാക്കും.

Advertisement
Advertisement