50 കഴിഞ്ഞ വിദേശീയർക്കും ഉംറയ്ക്ക് അനുമതി

Monday 29 November 2021 12:38 AM IST

ജിദ്ദ : 50 ന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറയ്ക്ക് അനുമതി നല്കി സൗദി. സൗദിക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർത്ഥാടകരുടെ പ്രായപരിധി അൻപതു വയസെന്ന നിബന്ധനയാണ് ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയത്.എന്നാൽ 18 വയസിന് താഴെയുള്ള വിദേശ തീർത്ഥാടകരെ ഉംറ നിർവഹിക്കാൻ അനുവദിക്കില്ല. നേരത്തെ ഉംറ നിർവഹിക്കാനുള്ള ഓൺലൈൻ ബുക്കിംഗ് പെർമിറ്റ് നൽകുന്നതിനുമുള്ള പ്രായപരിധി 18 നും 50 നും ഇടയിലാക്കി നിശ്ചയിച്ചിരുന്നു. മക്ക ഹറമിലും റൗദയിലും പ്രാർത്ഥനയ്ക്കും ഇതേ പ്രായപരിധിയായിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് തീർത്ഥാടനത്തിനുള്ള നിബന്ധനകളിലും മാറ്റമുണ്ടായത്.

Advertisement
Advertisement