ഒമൈക്രോൺ വകഭേദം : വീണ്ടും റെഡ്‌ലിസ്റ്റ് പുതുക്കി ബഹ്റൈൻ

Monday 29 November 2021 12:51 AM IST

മനാമ : ഒമൈക്രോൺ വകഭേദം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ബഹ്‌റൈൻ. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് ബഹ്‌റൈൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇസ്വത്തിനി, മൊസാംബിക്, നമീബിയ, ലെസോത്തോ, ബോട്സ്വാന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്. യുഎഇ, സൗദി രാജ്യങ്ങൾക്ക് പിന്നാലെയാണ് ബഹ്‌റൈനും നിയന്ത്രണം എത്തിയിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈനിൽ പ്രവേശനമില്ല. ബഹ്‌റൈൻ പൗരന്മാർ, താമസക്കാർ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന വിലക്കില്ലാത്ത ആളുകൾ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണം. ഇവർക്ക് ക്വാറന്റൈനും പുനഃസ്ഥാപിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ബഹ്റൈൻ നാഷണൽ ടാസ്‌ക്‌ഫോഴ്സിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സിവിൽ ഏവിയേഷൻ അഫയേഴ്സ് അധികൃതരാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തു വിട്ടത്. അതേ സമയം റെഡ് ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങൾക്ക് നേരിട്ട് രാജ്യത്തേക്ക് വരാൻ സാധിക്കും.

Advertisement
Advertisement