മുക്കുപണ്ടം പണയം വച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയിൽ
Monday 29 November 2021 1:32 AM IST
കിഴക്കമ്പലം: മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിലെ പ്രതി മാറമ്പിള്ളി വേളാംകുടിയിൽ സഫീറിനെ (40) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് വാഴക്കുളത്തുള്ള പണമിടപാട് സ്ഥാപനത്തിൽ മൂന്ന് പ്രാവശ്യമായി 54 ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടങ്ങൾ പണയംവച്ച് 165000 രൂപ വാങ്ങി മുങ്ങുകയായിരുന്നു. ഇൻസ്പെക്ടർ വി.എം. കഴ്സൻ, എസ്.ഐമാരായ കെ.എ. സത്യൻ, വി.എം. അലി എസ്.സി.പി.ഒമാരായ ഷിബു, അൻസാർ, ഷമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.