സി.​ബി.​ഐ​ അഞ്ചാം ഭാഗം തു​ട​ങ്ങി ആഘോഷമാക്കി ആരാധകർ

Tuesday 30 November 2021 4:34 AM IST

സി.​ബി.​ഐ​ ​സീ​രീ​സി​ലെ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങി.​ ​കെ.​ ​മ​ധു​ ​-​ ​എ​സ്.​ ​എ​ൻ.​ ​സ്വാ​മി​ ​ടീ​മൊ​രു​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​മ്മൂ​ട്ടി​ ​വീ​ണ്ടും​ ​ബു​ദ്ധി​രാ​ക്ഷ​സ​നാ​യ​ ​സി.​ബി.​ഐ​ ​ഓ​ഫീ​സ​ർ​ ​സേ​തു​രാ​മ​യ്യ​രാ​യി​ ​അ​വ​ത​രി​ക്കു​ക​യാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സി​നി​മ​യ്ക്ക് ​അ​ഞ്ചാം​ ​ഭാ​ഗ​മൊ​രു​ങ്ങു​ന്ന​ത്.​ ​

സ്വ​ർ​ഗ​ചി​ത്ര​യു​ടെ​ ​ബാ​ന​റി​​​ൽ​ ​അ​പ്പ​ച്ച​നാ​ണ് ​സി​​.​ബി​​.​എെ​യു​ടെ​ ​അ​ഞ്ചാം​ ​ഭാ​ഗം​ ​നി​​​ർ​മ്മി​​​ക്കു​ന്ന​ത്.​ആ​ദ്യ​നാ​ലു​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​നി​​​ർ​മ്മാ​ണ​കാ​ര്യ​ദ​ർ​ശി​​​യാ​യി​​​രു​ന്ന​ ​അ​രോ​മ​ ​മോ​ഹ​നാ​ണ് ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​​​ന്റെ​യും​ ​നി​​​ർ​മ്മാ​ണ​ ​മേ​ൽ​നോ​ട്ടം.
മ​മ്മൂ​ട്ടി​യു​ടെ​ ​ഐ​ക്ക​ണി​ക്ക് ​ക​ഥാ​പാ​ത്ര​മാ​യ​ ​സേ​തു​രാ​മ​യ്യ​രെ​ ​വ​ര​വേ​ൽ​ക്കാ​നാ​ൻ​ ​ആ​രാ​ധ​ക​ർ​ ​ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​പ​തി​നാ​ല് ​ജി​ല്ല​ക​ളി​ലെ​യും​ ​റി​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​മ​മ്മൂ​ട്ടി​ ​ഫാ​ൻ​സ് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ചി​ത്രം​ ​തു​ട​ങ്ങി​യ​ ​ദി​വ​സം​ ​ത​ന്നെ​ ​സേ​തു​രാ​മ​യ്യ​രു​ടെ​ ​തി​രി​ച്ചു​വ​ര​വി​ന് ​സ്വാ​ഗ​തം​ ​ആ​ശം​സി​ച്ചു​കൊ​ണ്ടു​ള്ള​ ​ഫ​ക്സ് ​ബോ​ർ​ഡു​ക​ൾ​ ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങു​ന്ന​ ​ദി​വ​സം​ ​ത​ന്നെ​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലെ​യും​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​ആ​രാ​ധ​ക​ർ​ ​ഫ്ള​ക്സ് ​ബോ​ർ​ഡു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തും​ ​ഇ​താ​ദ്യ​മാ​ണെ​ന്ന് ​മ​മ്മൂ​ട്ടി​ ​ഫാ​ൻ​സ് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്നു.

Advertisement
Advertisement