കർണാടകയിൽ ദക്ഷിണാഫ്രിക്കൻ പൗരനിൽ സ്ഥിരീകരിച്ചത് രാജ്യത്ത് ഇതുവരെ കാണാത്ത കൊവിഡ് വകഭേദം, തിരിച്ചറിയാൻ ഐസിഎംആറിന്റെ സഹായം തേടി സർക്കാർ

Monday 29 November 2021 7:32 PM IST

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ അറിയിച്ചു. വകഭേദം ഏതെന്ന് തിരിച്ചറിയാന്‍ ഐ.സി.എം.ആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ രണ്ടുപേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.

.അതിനിടെ ഒമൈക്രോണ്‍ വകഭേദം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടകയും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ബോട് സ്വാന, ഹോങ്കോംഗ്എ ന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് ആവശ്യം.

Advertisement
Advertisement