റബർ സബ്‌സിഡി സമയം നീട്ടും

Tuesday 30 November 2021 12:00 AM IST

കോട്ടയം: റബർ ആവർത്തന കൃഷിസബ്‌സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉറപ്പുനൽകിയതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ഇതിന് നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. ദീർഘ കാലത്തിനു ശേഷമാണ് ആവർത്തന കൃഷിക്കുള്ള സബ്‌സിഡിക്കായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്. സബ്‌സിഡിക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. എന്നാൽ, സംസ്ഥാനത്ത് ഉണ്ടായ അതിവർഷവും പ്രകൃതിക്ഷോഭവും മൂലം പലർക്കും അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പരിഗണിച്ച് സമയം ദീർഘിപ്പിച്ചു നൽകണമെന്നായിരുന്നു തോമസ് ചാഴികാ‌ടൻ എം. പിയു‌ടെ ആവശ്യം.

Advertisement
Advertisement