ടിക്കായത്തിനെ ക്ഷണിച്ച് പി.സി
Tuesday 30 November 2021 12:00 AM IST
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് നേതൃത്വം നൽകുന്ന രാകേഷ് ടിക്കായത്തിനെ കേരളത്തിലേക്ക് ക്ഷണിച്ച് സംയുക്ത കർഷക സംഘടനാ ഐക്യവേദി ദേശീയ അദ്ധ്യക്ഷനും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി. തോമസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും കർഷക സംഘടനകളുടെ ഐക്യം വർദ്ധിപ്പിക്കാനുമായി സംസ്ഥാനത്തേക്ക് വരണമെന്ന ക്ഷണം രാകേഷ് ടിക്കായത്ത് സ്വീകരിച്ചതായി പി.സി. തോമസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാക്കൾക്കൊപ്പം ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ കർഷക സമരവേദിയിൽ രാകേഷ് ടിക്കായത്തുമായി പി.സി. തോമസ് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതീകമായ തെങ്ങിൻ തൈ കൈമാറി.