നൃത്ത സംവിധായകൻ ശിവശങ്കർ അന്തരിച്ചു

Monday 29 November 2021 9:21 PM IST

ഹൈദരാബാദ്: തെലുങ്ക്, തമിഴ് സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായൻ, എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കം 800 ഓളം സിനിമകൾക്ക് നൃത്ത സംവിധാനം നിർവഹിച്ച കെ. ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ച് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചെന്നൈയി

ലാണ് ജനനം. അസിസ്റ്റന്റ് കോറിയോ​ഗ്രാഫറായാണ് ശിവശങ്കർ സിനിമയിലെത്തുന്നത്. കുരുവിക്കൂട്, സട്ടൈ ഇല്ലാത്ത പമ്പരം, മൺ വാസനൈ തുടങ്ങിയ ചിത്രങ്ങളിലൂടെ നൃത്തസംവിധായകനായി.

തിരുടാ തിരുടി എന്ന ചിത്രത്തിലെ മൻമദരാസ, എസ്.എസ്. രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കിയിട്ടുണ്ട്. മ​ഗധീരയിലെ നൃത്തസംവിധാനത്തിന് ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സംസ്ഥാന,​ ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ശിവശങ്കറിന്റെ ആശുപത്രി ചെലവുകൾ കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ സോനു സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

Advertisement
Advertisement