മാടായി റോട്ടറി കുടുംബസംഗമം

Monday 29 November 2021 10:21 PM IST
മാടായി റോട്ടറി ക്ലബ് കുടുംബ സംഗമം ഡോ: സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:മാടായി റോട്ടറിയുടെ കുടുംബ സംഗമം ഏഴിലം കൺവെൻഷൻ സെൻററിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ: സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ലബ്ബ് അഡ്വസറും പയ്യന്നൂർ ക്ലബ്ബ് അംഗവുമായ സി.ടി. നാരായണനെ ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ബി എഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അനുശ്രീ മുരളീധരനെയും ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ സ്ഥാനം പിടിച്ച അനു റിയയെയും യോഗം അനുമോദിച്ചു. എ. രാമചന്ദ്രൻ, ഗോപി നമ്പൂതിരി എന്നിവരെ പുതിയ അംഗങ്ങളായി അസിസ്റ്റന്റ് ഗവർണർ നരേന്ദ്ര ഷേണായി അവരോധിച്ചു. പ്രസിഡന്റ് എസ്.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഗോപാലൻ സ്വാഗതം പറഞ്ഞു.കെ.വി.ചന്ദ്രൻ , യു. ചന്ദ്രൻ, കെ.എം. രവീന്ദ്രൻ , പി.പി.പ്രേമൻ , സിന്ധു സേതു, എ. ഉമേശൻ , പ്രൊഫ. രഞ്ജിത്ത്,ഗംഗാധരൻ മേലേടത്ത്,സുരേഷ് കുമാർ കെ,എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. സുനിൽ കുമാർ നന്ദി പറഞ്ഞു.

Advertisement
Advertisement