യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

Tuesday 30 November 2021 12:34 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം തങ്ങളെ അവഗണിക്കുന്നതിലും, അഭിപ്രായങ്ങൾക്ക് വില കല്പിക്കാത്തതിലുമുള്ള അമർഷം കനപ്പിച്ച്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ ചേർന്ന യു.ഡി.എഫ് നേതൃയോഗം ബഹിഷ്കരിച്ചു. മൂന്ന് ദിവസം മുമ്പ് നിശ്ചയിച്ച യോഗത്തിന്റെ അജൻഡ വിളിച്ചറിയിച്ചപ്പോൾ അസൗകര്യങ്ങളൊന്നും അറിയിക്കാതിരുന്ന നേതാക്കളുടെ വിട്ടുനിൽക്കൽ പാർട്ടി നേതൃത്വത്തിന് അപ്രതീക്ഷിതമായി.

ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്ന രണ്ട് നേതാക്കളും യു.ഡി.എഫ് യോഗം ചേർന്ന കന്റോൺമെന്റ് ഹൗസിന് തൊട്ടടുത്തുള്ള നിയമസഭാമന്ദിരത്തിൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയിട്ടും, മുന്നണി യോഗത്തിനെത്താതെ മാറിനിൽക്കുകയായിരുന്നു. കണ്ണൂരിലായിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിനെത്തിയില്ല. അദ്ദേഹം പ്രതിപക്ഷ നേതാവിനെ അസൗകര്യമറിയിച്ചിരുന്നു.

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യം നേതൃത്വം കേൾക്കാതിരിക്കുന്നത്, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിലാക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾ എന്നിവയാണ് രണ്ട് മുതിർന്ന നേതാക്കളുടെയും അതൃപ്തിക്ക് കാരണം. തിരുവനന്തപുരത്തെ വിശ്വസ്ത അനുയായിയായ മുൻ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെതിരായ നടപടിയും ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചു. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ഉമ്മൻ ചാണ്ടി പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല.

പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാത്രം മാനദണ്ഡം നിർബന്ധമാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന ആരോപണം എ, ഐ ഗ്രൂപ്പുകൾക്കുണ്ട്. പോഷക സംഘടനകളുടെ കാര്യത്തിലും പാർട്ടി നേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നുവെന്നാണ് പരാതി.

അതേസമയം, പ്രധാന അജൻഡകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിന്റെ തുടക്കത്തിൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.

 ഉത്തരം പറയേണ്ടത് അവർ: ഹസൻ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം പറയേണ്ടത് അവരാണെന്ന്, ഇതുസംബന്ധിച്ച വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി കൺവീനർ എം.എം. ഹസൻ പറഞ്ഞു. അടിയന്തരമായി വിളിച്ച യോഗമായിരുന്നു. അവരെ വിളിച്ചറിയിച്ചപ്പോൾ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ല. പങ്കെടുക്കാത്തതിന്റെ കാരണം താനും പ്രതിപക്ഷനേതാവും അന്വേഷിക്കും. കോൺഗ്രസിൽ അവർക്കെന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരിഹരിക്കേണ്ടത് യു.ഡി.എഫ് കൺവീനറല്ലെന്നും ഹസൻ പറഞ്ഞു.

 ഏ​ഴു​പേ​ർ​ക്ക് ​കെ.​പി.​സി.​സി​യു​ടെ കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ർ​ട്ടി​ ​ന​യ​ങ്ങ​ൾ​ക്കും​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്കും​ ​വി​രു​ദ്ധ​മാ​യി​ ​ഈ​ ​മാ​സം​ 21​ന് ​കാ​ട്ടാ​ക്ക​ട​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​പെ​ട്ട​ ​മൂ​ക്കു​ന്നി​മ​ല​യി​ൽ​ ​ഗ്രൂ​പ്പ് ​യോ​ഗം​ ​ചേ​ർ​ന്ന​തി​ന് ​ഏ​ഴ് ​പേ​ർ​ക്ക് ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​സെ​ക്ര​ട്ട​റി​ ​ഗോ​പ​കു​മാ​റി​ന്റെ​ ​വ​സ​തി​യി​ലാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.
യോ​ഗ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​എം.​ആ​ർ.​ ​ബൈ​ജു,​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ​ള്ളി​ച്ച​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​പ​ള്ളി​ച്ച​ൽ​ ​സ​തീ​ശ്,​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പു​ന്ന​മൂ​ട് ​ശി​വ​കു​മാ​ർ,​ ​ഗോ​പ​കു​മാ​ർ,​ ​ക​ണ്ട​ല​ ​അ​ബൂ​ബ​ക്ക​ർ,​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​മ​ല്ലി​ക​ ​ദാ​സ് ​എ​ന്നി​വ​ർ​ക്കാ​ണ് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ടി.​യു.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​എം.​ആ​ർ.​ ​ബൈ​ജു​ ​മു​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​വും​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​വി​ശ്വ​സ്ത​നു​മാ​ണ്.​ ​ഇ​തോ​ടെ,​ ​എം.​എ.​ ​ല​ത്തീ​ഫി​ന് ​പി​ന്നാ​ലെ​ ​ത​ല​സ്ഥാ​ന​ജി​ല്ല​യി​ൽ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​മ​റ്റൊ​രു​ ​വി​ശ്വ​സ്ത​നെ​തി​രെ​ ​കൂ​ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.