വിട്ടുനിൽക്കൽ എന്തിനെന്ന് അറിയില്ല: താരിഖ് അൻവർ

Tuesday 30 November 2021 12:37 AM IST

കോഴിക്കോട്: യു.ഡി.എഫ് നേതൃയോഗത്തിൽ നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ഈ വിഷയത്തിൽ ഇരുവരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. മുതിർന്ന നേതാക്കളുമായി നേതൃത്വത്തിന് പ്രശ്നങ്ങളൊന്നുമില്ല. സി.യു.സി കമ്മിറ്റികൾ രൂപീകരിച്ച് സംസ്ഥാനത്ത് സംഘടനാ പ്രവ‌ർത്തനം ശക്തിപ്പെടുത്തി വരികയാണ്. താഴെത്തട്ടിലുള്ളവരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ജനജാഗരൺ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

 പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യി​ല്ല​:​ ​വി.​ഡി.​ സ​തീ​ശൻ

പ​ത്ത​നം​തി​ട്ട​:​ ​യു.​ഡി.​എ​ഫ്.​ ​യോ​ഗ​ത്തി​ൽ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യും​ ​ര​മേ​ശ്‌​ ​ചെ​ന്നി​ത്ത​ല​യും​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​ ​ഇ​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​യോ​ഗ​ത്തി​ൽ​ ​ഇ​രു​വ​രും​ ​മാ​ത്ര​മ​ല്ല​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ​കെ.​പി.​സി.​സി.​ ​പ്ര​സി​ഡ​ന്റ്‌​ ​കെ.​ ​സു​ധാ​ക​ര​നും​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.​ ​സി​ൽ​വ​ർ​ ​ലൈ​നി​ന് ​എ​തി​രെ​യു​ള്ള​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​തീ​യ​തി​ ​നി​ശ്ച​യി​ക്കാ​നു​ള്ള​ ​യോ​ഗ​മാ​യി​രു​ന്നു​ ​അ​ത്.​ ​യു.​ഡി.​എ​ഫ്.​ ​ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.